ഡിസംബര്‍ 3 – വി. ഫ്രാന്‍സീസ് സേവ്യര്‍

ഒന്നാംവായന
ഏശയ്യാ പ്രവാചകന്‍റെപുസ്തകത്തില്‍ നിന്ന് (52:17-10)
(ഭൂമിയുടെ അതിര്‍ത്തികളെല്ലാം നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷ കാണും)
സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്‍റെ ദൈവം ഭരിക്കുന്നവെന്നു പറയുകയും ചെയ്യുന്നവന്‍റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!ശ്രദ്ധിക്കുക, നിന്‍റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു;അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ് സീയോനിലേക്കു തിരികെ വരുന്നത് അവര്‍ നേരിട്ടു കാണുന്നു. ജറുസലെമിലെ വിജനതകളേ, ആര്‍ത്തുപാടുവിന്‍!കര്‍ത്താവ് തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു;ജറുസലെമിനെ മോചിപ്പിച്ചിരിക്കുന്നു. തന്‍റെ പരിശുദ്ധകരം എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള രക്ഷ കാണും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(117:1,2)
R (Mk 16:15) നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ
സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
1. ജനതകളേ, കര്‍ത്താവിനെ സ്തുതുക്കുവിന്‍;
അവിടുത്തെ പുകഴ്ത്തുവിന്‍.
R നിങ്ങള്‍ ലോകമെങ്ങും…………..
2,നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.
R നിങ്ങള്‍ ലോകമെങ്ങും…………..
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്ന് (9:16 19,22- 23)
(സുവിശേഷം പ്രസംഗിക്കാത്തപക്ഷം എനിക്കു ദുരിതം)
സഹോദരരേ, ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ എനിക്ക് അഹംഭാവത്തിന് വകയില്ല. അത് എന്‍റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!ഞാന്‍ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയെങ്കില്‍ മറ്റാരുടെയോ നിയോഗമനുസരിച്ചാണ് ചെയ്യുന്നത്.അപ്പോള്‍ എന്താണ് എന്‍റെ പ്രതിഫലം?സുവിശേഷം നല്‍കുന്ന അവകാശം പൂര്‍ണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തി മാത്രം. ഞാന്‍ എല്ലാവരുടേയും ദാസനായിത്തീര്‍ന്നിരിക്കുന്നു. ബലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.
കര്‍ത്താവിന്‍റെ വചനം

അല്ലേലൂയാ!
അല്ലേലൂയാ!(Mt. 28: 19,20)നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പ്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും- അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍ നിന്ന് (16:15-20)
(നിങ്ങള്‍ പോയി ലോകമെങ്ങും സുവിശേഷം പ്രസംഗിക്കുവിന്‍)
അക്കാലത്ത്, പതിനൊന്നു ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെട്ട്, യേശു അരുളിച്ചെയ്തു:നിങ്ങള്‍ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും;വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും. കര്‍ത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. അവര്‍എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here