IMSഅമ്മയോടുള്ള നൊവേന

(എല്ലാവരും എഴുന്നേറ്റു നില്‍ക്കുന്നു)

വൈദീ: പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍

ജന: ആമ്മേന്‍

വൈദീ: നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സംസര്‍ഗ്ഗവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ.

ജന: ആമ്മേന്‍

വൈദീ: സഹോദരരേ ദൈവാനുഗ്രഹത്തിനായി ഐ. എം. എസ്. അമ്മയുടെ സ്നേഹം പ്രകടമാക്കുന്ന ഈ നൊവേന നടത്തുന്നതിന് നമ്മുടെ പാപങ്ങളെ ഓര്‍ത്ത് പശ്ചാത്തപിക്കുകയും യേശുവിന്‍റെ സ്നേഹത്തിനും കാരുണ്യത്തിനുമായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യാം.

ജന: ദിവ്യഈശോയെ ഞങ്ങള്‍ ചെയ്തുപോയ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും അങ്ങയുടെ കാരുണ്യത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നു.

(ഒരു മരിയ ഭക്തി ഗാനം)

(മുട്ടുകുത്തുന്നു)

വൈദീ: ഏറ്റവും സ്നേഹമുള്ള ഐ. എം. എസ്. അമ്മേ (എല്ലാവരും ചേര്‍ന്ന്) ഈശോയുടെ അതിനിര്‍മ്മല അമ്മയാകുവാന്‍ ദൈവപിതാവിനാല്‍ മുന്‍കൂട്ടി തെരഞ്ഞെടുക്കപ്പെട്ടവളെ മംഗലവാര്‍ത്ത സമയത്ത് ഇതാ കര്‍ത്താവിന്‍റെ ദാസി എന്നു പറഞ്ഞ് ദൈവത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച അമ്മേ എന്നെ ഞാന്‍ പൂര്‍ണ്ണമായി അങ്ങയുടെ കരങ്ങളിലൂടെ ദൈവത്തിനു സമര്‍പ്പിക്കുന്നു. ദേവാലയത്തില്‍ തന്‍റെ മകനെ അവിടുത്തെ തൃക്കരങ്ങളില്‍ സമര്‍പ്പിച്ചതുപോലെ എന്നെയും അമ്മ സമര്‍പ്പിക്കണമേ. എന്‍റെ സമര്‍പ്പണം അനുസരിച്ച് ജീവിക്കാന്‍ എന്നെ സഹായിക്കണമേ. അങ്ങേ തിരുക്കുമാരന്‍റെ അനന്തകാരുണ്യത്തില്‍ ആശ്രയിച്ചും, ڇയാചിക്കുന്ന ഏവര്‍ക്കും നല്‍കപ്പെടുംڈ എന്ന വാഗ്ദാനത്തില്‍ ശരണപ്പെട്ടും, അവിടുത്തെ പ്രാര്‍ത്ഥനയുടെ ശക്തിയിലുള്ള വിശ്വാസത്തില്‍ നിറഞ്ഞും,  ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു. ഈ നൊവേന വഴിയായി ഞങ്ങള്‍ യാചിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു തരേണമേ. പ്രത്യേകിച്ച് ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹം……………..

വൈദീ: ഐ.എം.എസ് അമ്മേ (എല്ലാവരും ചേര്‍ന്ന്) ഞങ്ങള്‍ ചെയ്യുന്ന എല്ലാ സല്‍പ്രവൃത്തികളും ഈ അനുഗ്രഹം പ്രാപിക്കുന്നതിനായി അങ്ങയുടെ വിമലഹൃദയത്തിലേയ്ക്ക് കാഴ്ചവയ്ക്കുന്നു. അവിടുത്തെ പുത്രന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും യോഗ്യതകളാല്‍ ഞങ്ങളുടെ ഈ എളിയ യാചനകള്‍ സാധിച്ചു തരണമേ.

വൈദീ: നമുക്കു പ്രാര്‍ത്ഥിക്കാം

നിത്യം ജീവിക്കുന്ന പിതാവിന്‍റെ ഏകജാതനും വചനവുമായ ഈശോയെ! അങ്ങേ മാതാവായ മറിയത്തെ ശക്തിയുള്ള മദ്ധ്യസ്ഥയായി ഞങ്ങള്‍ക്കു തരുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. ആ അമ്മയുടെ സമീപത്ത് നിന്നുകൊണ്ട് കൈകള്‍കൂപ്പി ഞങ്ങള്‍ യാചിക്കുന്നു. ഞങ്ങളുടെ ഈ യാചന അലിവോടെകേട്ട് ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ. വചനമായ ദൈവത്തിന്‍റെ മാതാവേ, ദിവ്യരക്ഷകനെ ലോകത്തിനു നല്‍കിയ പരിശുദ്ധ അമ്മേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

ജന: ഐ.എം.എസ്. അമ്മേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥി ക്കണേ.വൈദീ: വിനയം, ശുശ്രൂഷ, അദ്ധ്വാനം എന്നിവയാല്‍ ഞങ്ങള്‍ക്ക് മാതൃകയായ….

ജന: ഐ.എം.എസ്. അമ്മേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ.
വൈദീ: സ്നേഹം, ക്ഷമ, ജീവിതവിശുദ്ധി എന്നിവയില്‍ ഞങ്ങള്‍ക്ക് മാതൃകയായ………

ജന: ഐ.എം.എസ്. അമ്മേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ.

വൈദീ: ജന്മപാപമില്ലാതെ ഉത്ഭവിച്ച നാഥേ, രോഗികളുടെ ആശ്രയമായ……….

.ജന: ഐ.എം.എസ്. അമ്മേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ.

വൈദീ: അങ്ങയില്‍ ആശ്രയിച്ച് ഈ വിശുദ്ധസ്ഥലത്തേയ്ക്ക് കടന്നുവരുന്നവരുടെ അഭയകേന്ദ്രമായ…….

ജന: ഐ.എം.എസ്. അമ്മേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ.

വൈദീ: നമുക്കു പ്രാര്‍ത്ഥിക്കാം

കര്‍ത്താവായ യേശുവേ അവിടുത്തെ അമ്മയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ ശരണപ്പെട്ട് തിരുമുമ്പില്‍ നില്‍ക്കുന്ന അമ്മയുടെ മക്കളെ തൃക്കണ്‍പാര്‍ക്കണമെ. പരിശുദ്ധഅമ്മ വഴിയായി യാചിക്കുന്ന ഏതു നന്മയും അവിടുന്ന് നല്‍കുമെന്ന വിശ്വാസത്തോടുകൂടി അണയുന്ന അങ്ങയുടെ പ്രിയമക്കളെ കാരുണ്യപൂര്‍വ്വം അനുഗ്രഹിക്കണമേ എന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജന: ആമ്മേന്‍

വൈദീ: കര്‍ത്താവായ യേശുവേ അവിടുത്തെ അമ്മയായ മറിയത്തെ അങ്ങ് തിരഞ്ഞെടുത്തുവല്ലോ. ദൈവഹിതം മനസ്സിലാക്കി ڇഇതാ കര്‍ത്താവിന്‍റെ ദാസി! നിന്‍റെ ഹിതം പോല്‍ എന്നില്‍ ആകട്ടെڈ എന്നു പറഞ്ഞ് ദൈവതിരുമനസ്സിന് അമ്മ പൂര്‍ണ്ണമായി വഴങ്ങിയല്ലോ.

ജന: ഐ.എം.എസ്. അമ്മേ, അമ്മയെ അനുകരിച്ച് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവിധ വിജയങ്ങളിലും, പരാജയങ്ങളിലും ദൈവഹിതം വിവേചിച്ച് ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ.

വൈദീ: അമലോത്ഭവ നാഥേ, അങ്ങ് എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ ڇനീ സ്ത്രീകളില്‍ അനുഗ്രഹീതയാണ് നിന്‍റെ ഉദരഫലവും അനുഗ്രഹീതംڈ എന്നു പറഞ്ഞ് അവള്‍ അങ്ങയെ അഭിവാദ്യം ചെയ് തപ്പോള്‍ എളിമയുള്ള ഹൃദയത്തോടെ ദൈവത്തെ വാഴ്ത്തിപ്പാടിയല്ലോ.

ജന: ഐ. എം. എസ്. അമ്മേ, ഞങ്ങളുടെ നേട്ടങ്ങളില്‍ ദൈവഹിതം കാണുവാനും പിതാവിനെ മഹത്വപ്പെടുത്തുവാനും ഞങ്ങളെ സഹായിക്കണമേ.

വൈദീ: നിര്‍മ്മലയും കന്യകയുമായ മാതാവേ ഉണ്ണീശോയെ ആരാധിക്കാന്‍ വന്ന ആട്ടിടയന്മാരുടെ നിര്‍മ്മലവും, എളിമ നിറഞ്ഞതുമായ മനോഭാവത്തോടും, യേശുവിന് കാണിക്ക സമര്‍പ്പിക്കാന്‍ വന്ന ജ്യോതി ശാസ്ത്രജ്ഞന്മാരുടെ നിശ്ചയദാര്‍ഢ്യത്തോടും അര്‍പ്പണ മനോഭാവത്തോടുംകൂടി ഞങ്ങള്‍ അങ്ങില്‍ ആശ്രയിക്കുന്നു.

ജന: ഐ. എം. എസ്. അമ്മേ യേശുവിന് ഞങ്ങളെ ഓരോരുത്തരെയും സമര്‍പ്പിക്കുവാന്‍ ശക്തിയും ധൈര്യവും നല്‍കണമേ.

വൈദീ: പരിശുദ്ധ അമ്മേ അങ്ങ് ഉണ്ണീശോയെ ജറുസലേം ദേവാലയത്തില്‍ കാഴ്ചവച്ചപ്പോള്‍ വയോധികനായ ശിമയോന്‍ പറഞ്ഞു ڇസകല ജനതകള്‍ക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ നയനങ്ങള്‍ ദര്‍ശിച്ചു. യേശുവിനെ സ്വീകരിച്ച് സ്വന്തമാക്കുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്ക് യഥാര്‍ത്ഥമായ സമാധാനം ലഭിക്കൂ.

ജന: ഐ. എം. എസ്. അമ്മേ ഞങ്ങള്‍ക്ക് ഉണ്ണിയേശുവിനെ നല്‍കണമേ. ശിമയോന്‍ അനുഭവിച്ച സമാധാനം ഞങ്ങള്‍ക്കു ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമേ.

വൈദീ: വിശുദ്ധിയില്‍ ഏറ്റവും അധികം ശുഷ്കാന്തി കാണിച്ച, സര്‍പ്പത്തിന്‍റെ തലയെ തകര്‍ത്ത, പുത്രനു ജന്മംനല്കിയ നിത്യകന്യകയെ, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും വ്യാപരിച്ച്, ഭക്തയായ ഹന്ന, നിന്‍റെ തിരുക്കുമാരനെ കൈയ്യിലെടുത്ത് ദൈവത്തെ സ്തുതിക്കുകയും ജറുസലേമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തുവല്ലോ.

ജന: ഐ. എം. എസ്. അമ്മേ ഞങ്ങളുടെ ജീവിതത്തില്‍ ഹന്നയെ പിന്തുടര്‍ന്ന് യേശുവിനെക്കുറിച്ച് എല്ലാവരോടും സംസാരിക്കുവാനും എല്ലാവരെയും നിത്യരക്ഷയിലേക്ക് ആനയിക്കുവാനുമുള്ള കൃപ തരണമേ.

വൈദീ: ഞങ്ങളുടെ അഭയമായ അമ്മേ, ശത്രുവിന്‍റെ കരങ്ങളില്‍നിന്ന് യേശുവിനെ രക്ഷിക്കുവാന്‍ അങ്ങ് അവിടുത്തെയുംകൊണ്ട് ഈജിപ്തിലേയ്ക്ക് ഒളിച്ചോടിയല്ലോ? അങ്ങയുടെ മക്കളായ ഞങ്ങളെ എല്ലാ അപകടങ്ങളില്‍നിന്നും രക്ഷിക്കണമേ.

ജന: ഐ. എം. എസ്. അമ്മേ ഏറ്റവും വലിയ തിന്മയായ പാപത്തില്‍നിന്നും പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

വൈദീ: കുടുംബജീവിതത്തിന് മാതൃകയായ കുടുംബനാഥേ, ഈജിപ്തില്‍നിന്ന് മടങ്ങി നസ്രത്തില്‍ വന്നു താമസിച്ച് ഉണ്ണീശോയെ വളര്‍ത്തുകയും എല്ലാ കാര്യങ്ങളും ഹൃദയത്തില്‍ സംഗ്രഹിക്കുകയും ചെയ്തുവല്ലോ.

ജന: ഐ. എം. എസ്. അമ്മേ അങ്ങയുടെ തിരുക്കുമാരന്‍ നസ്രത്തിലെ തിരുക്കുടുംബത്തില്‍ അങ്ങേയ്ക്കു വിധേയനായി ജീവിച്ച് കുടുംബജീവിതത്തെ മഹത്വപ്പെടുത്തിയതുപോലെ ഞങ്ങള്‍ക്കും സാധിക്കണമേ.

വൈദീ: കല്യാണവേളയില്‍ ബുദ്ധിമുട്ടിലായ കുടുംബത്തിന്‍റെ സഹായത്തിനെത്തിയ കന്യാമാതാവേ ദാരിദ്ര്യത്താലും രോഗത്താലും അസമത്വത്താലും കഷ്ടപ്പെടുന്ന കുടുംബങ്ങളെ സഹായിക്കണമേ.

ജന: ഐ. എം. എസ്. അമ്മേ ദൈവഹിതത്തിന് വഴങ്ങുകയാണ് ഞങ്ങളുടെ ശക്തി എന്നു മനസ്സിലാക്കിത്തരണമേ. അങ്ങ് ഞങ്ങളുടെ കുടുംബങ്ങളുടെ നാഥയും സംരക്ഷകയുമാകണമേ.

വൈദീ: പരിശുദ്ധ വ്യാകുലമാതാവേ ഗാഗുല്‍ത്തായില്‍ കുരിശിന്‍റെ ചുവട്ടില്‍ നിന്നുകൊണ്ട് അങ്ങ് തീവ്രമായ വേദന അനുഭവിച്ചുവല്ലോ. ഞങ്ങളുടെ വേദനകളിലും, കഷ്ടപ്പാടുകളിലും, വിശിഷ്യാ ഞങ്ങളുടെ മരണസമയത്തും അമ്മേ അങ്ങ് ഞങ്ങളുടെ സമീപത്ത് ഉണ്ടായിരിക്കണമേ. അങ്ങേ തിരുക്കുമാരന്‍റെയും, അങ്ങയുടെയും നാമം ജപിച്ചുകൊണ്ട് മരിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.

ജന: ഐ. എം. എസ്. അമ്മേ കുരിശിന്‍റെ ചുവട്ടില്‍ നിന്ന് അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി ഈശോ കല്പിച്ചു തന്നുവല്ലോ. ഈശോയെ പരിപാലിച്ചു വളര്‍ത്തിയ അമ്മേ ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ സഹായിക്കണമേ.

വൈദീ: ബോധജ്ഞാനത്തിന്‍റെ സിംഹാസനമായ മറിയമേ, ശ്ലീഹന്മാരോടൊപ്പം പ്രാര്‍ത്ഥനാനിരതയായിരുന്ന അങ്ങയുടെമേലും ശ്ലീഹന്മാരുടെമേലും പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നുവല്ലോ.

ജന: ഐ. എം. എസ്. അമ്മേ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളിലെല്ലാം ഞങ്ങളൊടൊത്ത് ഉണ്ടായിരിക്കണമേ. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളാലും, ഫലങ്ങളാലും നിറയുവാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ. (പരിശുദ്ധാത്മാവില്‍ നിറയുന്നതിനായി മൗനമായി പ്രാര്‍ത്ഥിക്കുക)

വൈദീ: രക്ഷകന്‍റെ മാതാവായ മറിയമെ, അവിടുന്ന് മനുഷ്യരക്ഷ തീവ്രമായി ആഗ്രഹിക്കുന്നുവല്ലോ. ഈശോയുടെ രക്ഷാകരകര്‍മ്മത്തിന്‍റെ ഫലങ്ങള്‍ക്ക് ഞങ്ങളേയും യോഗ്യരാക്കണമേ.

ജന: ഐ. എം. എസ്. അമ്മേ പാപികളുടെ സങ്കേതമേ, പാപികളെ മാനസാന്തരത്തിലേയ്ക്ക് നയിക്കേണമേ, ദൈവസ്നേഹത്തില്‍ വസിച്ച് അങ്ങയോടൊപ്പം സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.

ഒരു മരിയ ഗാനം (നില്‍ക്കുന്നു)

വിശുദ്ധഗ്രന്ഥ പാരായണം

പ്രസംഗം (ഇരിക്കുന്നു)

അര്‍ത്ഥനകള്‍ (മുട്ടുകുത്തുന്നു)

വൈദീ: പ്രിയ സഹോദരരേ നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്ന് അപേക്ഷിക്കാം.

ജന: കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദീ: സഭയില്‍ വിശ്വാസത്തിന്‍റെ നവീകരണത്തിനും ക്രൈസ്തവ ചൈതന്യത്തിന്‍റെ പുരുദ്ധാനത്തിനുമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജന: കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദീ: തിരുസഭയുടെ മേലദ്ധ്യക്ഷനായ ഞങ്ങളുടെ പരിശുദ്ധ പിതാവ്………. മാര്‍പ്പാപ്പയ്ക്കുവേണ്ടിയും, ഞങ്ങളുടെ രൂപതാദ്ധ്യക്ഷനായ …………… മെത്രാനും, മറ്റെല്ലാ മെത്രാന്മാര്‍ക്കുവേണ്ടിയും, വൈദീകര്‍ സന്യാസി സന്യാസിനികള്‍, അത്മായപ്രേഷിതര്‍ എന്നിവര്‍ക്കുവേണ്ടിയും പ്രത്യേകിച്ച് ഐ. എം. എസ്. മിഷിനറിമാര്‍ക്കുവേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജന: കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.വൈദീ: രോഗികള്‍ക്കു സൗഖ്യവും, പീഡിതര്‍ക്ക് ആശ്വാസവും, പാപികള്‍ക്ക് മോചനവും, ആസന്നമരണര്‍ക്ക് സമാധാനവും നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജന: കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ.

വൈദീ: ഞങ്ങളുടെ മാതൃരാജ്യത്തിന്‍റെ നന്മയ്ക്കും, ലോക സമാധാനത്തിനും, രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിനുംവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജന: കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദീ: കുടുംബങ്ങള്‍ സമാധാനത്തിലും ഐക്യത്തിലും വളര്‍ന്നുവരാന്‍ ഇടയാകണമെന്നും. കുട്ടികളെ നിര്‍മ്മലരായി കാത്തുകൊള്ളണമെന്നും. യുവതീയുവാക്കളെ സന്യാസത്തിലേക്കും, വൈദീകവൃത്തിയിലേക്കും ക്ഷണിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജന: കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദീ: ഞങ്ങളുടെ ഇടയില്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കും തൊഴിലില്ലായ്മയാല്‍ ക്ലേശിക്കുന്നവര്‍ക്കും മാനസികമായി ദുഃഖിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജന: കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥനകേള്‍ക്കണമേ.

വൈദീ: ഈ വിശുദ്ധസ്ഥലത്ത് സമ്മേളിച്ചിരിക്കുന്ന ഓരോരുത്തര്‍ക്കും ആവശ്യമായ ആത്മീയ നന്മകളും ഭൗതികനന്മകളും നല്‍കി അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ജന: കര്‍ത്താവേ അവിടുത്തെ അമ്മവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

വൈദീ: ഞങ്ങളില്‍നിന്നും മരണംവഴി വേര്‍പെട്ടുപോയ എല്ലാവരുടെയും പ്രത്യേകിച്ചു ഞങ്ങളുടെ മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, മറ്റാരാലും ഓര്‍ക്കപ്പെടാനില്ലാത്തവര്‍ എന്നിവരുടെ ആത്മാക്കള്‍ക്ക് നിത്യസൗഭാഗ്യം കല്പിച്ചരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മൗനപ്രാര്‍ത്ഥന

വൈദീ: നമുക്കു പ്രാര്‍ത്ഥിക്കാം

സ്നേഹനിധിയായ പിതാവേ, അങ്ങയുടെ പ്രിയസുതന്‍ ക്രൂശില്‍ തൂങ്ങിക്കിടക്കവേ, പരിശുദ്ധ കന്യാമറിയത്തെ ഞങ്ങള്‍ക്ക് അമ്മയായി നല്‍കിയല്ലോ. ആ ദിവ്യനാഥയുടെ സംരക്ഷണത്തില്‍ അനുദിനം ജീവിത വിശുദ്ധിയില്‍ വളരുവാന്‍ ഞങ്ങളെ സഹായിക്കണമേ.

ജന: ആമ്മേന്‍

കൃതജ്ഞതാ സമര്‍പ്പണം

വൈദീ: ദിവ്യയേശുവേ അങ്ങ് ഇന്നേവരെ പരിശുദ്ധ അമ്മവഴി നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.

ജന: കര്‍ത്താവേ, ഐ. എം. എസ്. അമ്മവഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.

വൈദീ: വിശുദ്ധ കൂദാശകള്‍വഴി അങ്ങ് ഞങ്ങള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ നന്മകള്‍ക്കും നന്ദി പറയുന്നു.

ജന: കര്‍ത്താവേ, ഐ.എം.എസ്. അമ്മ വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.

വൈദീ: കര്‍ത്താവേ ഈ നൊവേന വഴിയായി അങ്ങ് നല്‍കിക്കൊണ്ടിരിക്കുന്ന അനേകരുടെ കുടുംബസമാധാനത്തിനും ഹൃദയസമാധാനത്തിനും ഞങ്ങള്‍ നന്ദി പറയുന്നു.

ജന: കര്‍ത്താവേ, ഐ. എം. എസ്. അമ്മവഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.

വൈദീ: കര്‍ത്താവേ അമ്മയുടെ മദ്ധ്യസ്ഥത്താല്‍ അങ്ങ് നല്‍കിക്കൊണ്ടിരിക്കുന്ന അനേകരുടെ രോഗശാന്തിക്കും സന്താനരഹിതരായ ദമ്പതികളുടെ സന്താനലബ്ധിക്കും ഗര്‍ഭിണികളുടെ സുഖപ്രസവത്തിനും ഞങ്ങള്‍ നന്ദി പറയുന്നു.

ജന: കര്‍ത്താവേ, ഐ.എം.എസ്. അമ്മവഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.

വൈദീ: കര്‍ത്താവേ ഈ നൊവേനയില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും അങ്ങ് നല്‍കുന്ന ആദ്ധ്യാത്മികവും, ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ നന്ദിപറയുന്നു.

ജന: കര്‍ത്താവേ, ഐ.എം.എസ്. അമ്മവഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.

വൈദീ: നമുക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കുമായി ഐ. എം. എസ്. അമ്മയെ നന്ദിയോടും കൃതജ്ഞതയോടുംകൂടെ സ്മരിക്കാം.

വൈദീ: ഐ. എം. എസ്. അമ്മേ (എല്ലാവരും ചേര്‍ന്ന്) എന്‍റെ രാജ്ഞീ എന്‍റെ ശാരീരികവും, മാനസികവും, ആത്മീയവുമായ എല്ലാ രോഗങ്ങളിലും നീ എന്‍റെ അഭയവും ശരണവുമാകണമേ. നിരവധി രോഗികള്‍ അമ്മവഴി സുഖം പ്രാപിക്കുന്നുവല്ലോ. അമ്മയുടെ കരുണയില്‍ ശരണപ്പെട്ട് ഇതാ ഞാന്‍ അങ്ങയുടെ പക്കല്‍ ഓടിവരുന്നു. എന്നെ എല്ലാവിധ രോഗങ്ങളില്‍നിന്നും സുഖപ്പെടുത്തേണമെ. അതുവഴി അങ്ങയുടെ പുത്രന്‍റെ മഹത്വത്തിനും എന്‍റേയും മറ്റുള്ളവരുടേയും ആത്മരക്ഷയ്ക്കുമായി കൂടുതല്‍ സേവനമനുഷ്ഠിക്കുവാന്‍ എനിക്കു ശക്തി തരേണമെ. എന്‍റെ അമ്മേ, രോഗങ്ങളിലും, കഷ്ടതകളിലും ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങള്‍ ദര്‍ശിക്കാന്‍വേണ്ട ആന്തരികവെളിച്ചം നല്‍കണമേ. അവയെ ക്ഷമാപൂര്‍വ്വം സഹിക്കുവാനുള്ള വരം നല്‍കി എന്‍റെ ആത്മാവിനെ വിശുദ്ധീകരിക്കുവാനുള്ള വഴിയാക്കിതീര്‍ക്കണമേ. ഐ.എം.എസ്. അമ്മേ എന്‍റെ രാജ്ഞീ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഈശോ മറിയം യൗസേപ്പേ ആത്മാക്കളുടെ രക്ഷയ്ക്കായിരിക്കേണമേ. ആമ്മേന്‍.

വൈദീ: സര്‍വ്വശക്തനായ ദൈവം പിതാവും പുത്രനും, പരിശുദ്ധാത്മാവും നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ.

ജന: ആമ്മേന്‍.

LEAVE A REPLY

Please enter your comment!
Please enter your name here