മത്സ്യബന്ധനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന

സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! അങ്ങ് ഞങ്ങള്‍ക്കുവേണ്ടിയാണല്ലോ കടലിനെയും കായലിനെയും അതിലെ മത്സ്യങ്ങളെയും സൃഷ്ടിച്ചത്. അതിന് ഞങ്ങള്‍ അങ്ങേയ്ക്കു നന്ദിപറയുന്നു. മത്സ്യത്തൊഴിലാളികളായ ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളേയും മത്സ്യബന്ധന ഉപകരണങ്ങളെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഞങ്ങളെ എല്ലാ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കേണമെ. പകലന്തിയോളം അദ്ധ്വാനിച്ചു നിരാശരായ ശിഷ്യന്മാര്‍ക്ക് വല നിറയെ മത്സ്യം നല്‍കി അനുഗ്രഹിച്ച യേശുനാഥാ! ഞങ്ങളുടെ വലകളേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തിയാല്‍ മത്സ്യസമ്പത്തുകൊണ്ടു നിറയ്ക്കണമെ. ഈ പ്രാര്‍ത്ഥന കങട ന്‍റെ പ്രവര്‍ത്തനങ്ങളോടുകൂടി അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here