ഇറാഖിന്റെ ചരിത്രത്തിലാദ്യമായി ക്രൈസ്തവ വനിതയെ മേയറായി തിരഞ്ഞെടുത്തു

ബാഗ്ദാദ്: ഇറാഖിലെ നിനവേ പ്രവിശ്യയിലെ അൽഖോഷ് മേയറായി ക്രൈസ്തവ വനിതയായ ലാറ യൂസിഫ് സാറയെ തിരഞ്ഞെടുത്തു. അൽകോഷിലെ ആദ്യ വനിതാ മേയറായ ലാറയെ വ്യാഴാഴ്ച നടന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ ഐക്യകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇറാഖിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ക്രൈസ്തവ വനിതയെ മേയറായി തിരഞ്ഞെടുക്കുന്നത്.

അഴിമതിയാരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട അബ്ദുൾ മിക്കായ്ക്കു പകരമാണ് കല്‍ദായ കത്തോലിക്ക വിശ്വാസിയായ ലാറയെ നിയമിച്ചത്. 2006-ല്‍ ഇക്കണോമിക്സിലും മാനേജ്മെൻറിലും ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് ലാറ സാറ. ഐ.എസ് തീവ്രവാദ ഭീഷണി നിലനിന്നിരുന്ന നിനവേയിൽ സ്ഥിതിഗതികൾ ശാന്തമാക്കി ഒത്തൊരുമയോടെ ജനങ്ങളെ മുന്നോട്ട് കൊണ്ട് പോകുക എന്ന ലക്ഷ്യമാണ് സാറയില്‍ നിഷിപ്തമായ ദൗത്യം.

LEAVE A REPLY

Please enter your comment!
Please enter your name here