ക്രൈസ്തവരുടെ പലായനം: ബാഗ്ദാദില്‍ ദേവാലയങ്ങള്‍ അടച്ചു

ബാഗ്ദാദ്: ഇസ്ളാമിക തീവ്രവാദികളുടെ ഭീഷണിയാല്‍ ക്രൈസ്തവര്‍ പലായനം ചെയ്തതിനെ തുടര്‍ന്നു ബാഗ്ദാദിലെ എട്ട് ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൈസ്തവരുടെ പലായനത്തെ തുടര്‍ന്നു 7 വര്‍ഷമായി വിശ്വാസികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ദേവാലയങ്ങള്‍ അടച്ചു പൂട്ടിയത്.

സ്ഥലത്തെ പ്രാദേശിക കത്തോലിക്ക നേതൃത്വം ദേവാലയങ്ങള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നു വത്തിക്കാന്റെ അനുമതിയോടെയാണ് ദേവാലയങ്ങള്‍ അടക്കാന്‍ തീരുമാനമായത്. നേരത്തെ ജൂലൈ 9നു ഇറാഖി സൈന്യം മൊസൂള്‍ തിരിച്ചുപിടിച്ചിരിന്നു. ഇതേ തുടര്‍ന്നു ക്രിസ്ത്യാനികള്‍ തിരിച്ചുവന്നു തങ്ങളുടെ പൈതൃക ഭൂമിയില്‍ അവകാശം നേടണമെന്ന്‍ കല്‍ദായന്‍ കത്തോലിക്ക പാത്രിയാര്‍ക്കീസായ റാഫേല്‍ ലൂയീസ് സാകോ ആഹ്വാനം ചെയ്തിരിന്നു.

2003-ല്‍ ഏതാണ്ട് 1.5 ദശലക്ഷത്തോളം ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ 2014-ല്‍ ഐ‌എസ് ആക്രമണം ആരംഭിച്ചതോടെ 4,50,000 ലക്ഷമായി മൊസൂളില്‍ ചുരുങ്ങിയെന്നാണ് അടുത്തിടെ പുറത്തുവന്ന പഠനം വ്യക്തമാക്കുന്നത്. ഐ‌എസ് ആധിപത്യം നേടിയതിനുശേഷം മരണത്തില്‍ നിന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും, മുസ്ലീംങ്ങളല്ലാത്തവര്‍ അടക്കേണ്ട ജിസ്യാ നികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി ലക്ഷക്കണക്കിന് ക്രിസ്ത്യാനികളാണ് തങ്ങളുടെ ജന്മദേശം വിട്ട് ഇറാഖില്‍ നിന്നും പലായനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here