കരിസ്മാറ്റിക് നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് വത്തിക്കാനില്‍ ഇന്ന് തുടക്കം

Pope Francis talks to members of an orchestra during a special audience with members of the Catholic Fraternity of Charismatic Covenant Communities and Fellowships at the Vatican Oct. 31. The pope met with about 1,000 charismatic Catholics and their Protestant guests who were participating in a conference about the charismatic movement and new evangelization. (CNS photo/Tony Gentile, Reuters) See POPE-CHARISMATICS Oct. 31, 2014.

റോം: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കു വത്തിക്കാനില്‍ ഇന്ന് തുടക്കമാകും. ഏതാണ്ട് 30,000ത്തോളം കത്തോലിക്കാ കരിസ്മാറ്റിക് അംഗങ്ങള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പൊതു സമ്മേളനവും, വിശുദ്ധ കുര്‍ബ്ബാനയും, റോമിലെ സര്‍ക്കസ് മാക്സിമസില്‍ ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ ജാഗരണ പ്രാര്‍ത്ഥനയും നടക്കും.

ഇന്റര്‍നാഷണല്‍ കത്തോലിക്ക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസും, കത്തോലിക്ക് ഫ്രാട്ടേണിറ്റി ഓഫ് കരിസ്മാറ്റിക് കൊവനന്റ് കമ്മ്യൂണിറ്റീസ് ആന്‍ഡ്‌ ഫെല്ലോഷിപ്പും സംയുക്തമായിട്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഓരോ ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ നടക്കും. ആഘോഷങ്ങളുടെ ആരംഭവും അവസാനവും ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ആരംഭദിവസമായ ഇന്നത്തെ പൊതു സമ്മേളനത്തിലും അവസാന ദിവസം സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടക്കുന്ന കുര്‍ബ്ബാനയിലും ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കും. പെന്തക്കോസ്ത് ജാഗരണ പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പാ കരിസ്മാറ്റിക്ക് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

220 രാജ്യങ്ങളില്‍ നിന്നുമുള്ള കരിസ്മാറ്റിക്ക്കാരെ ആഘോഷങ്ങള്‍ക്കായി തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ 300ഓളം പേര്‍ സുവിശേഷകരും, പെന്തക്കോസ്ത് നേതാക്കളുമാണ്. കൂടാതെ 600 ഓളം പുരോഹിതരും, 50 മെത്രാന്‍മാരും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കരിസ്മാറ്റിക് നവീകരണത്തിന്റെ ആദ്യകാല അംഗങ്ങളുടെ ചില സാക്ഷ്യങ്ങളും ആഘോഷത്തിന്റെ ഭാഗമായി പങ്കുവെക്കും. ദിവ്യകാരുണ്യ ആരാധന, ഗാനമേളകള്‍, കോണ്‍ഫറന്‍സുകള്‍, തെരുവുകളിലൂടെയുള്ള സുവിശേഷ പ്രഘോഷണം എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമാണ്.

അല്‍മായ കുടുംബ കമ്മീഷന്റെ പ്രിഫെക്ട് കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ വെള്ളിയാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കും. നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം സംവാദം, ഐക്യം, കാരുണ്യം എന്നിവയുടെ അടയാളമായിരിക്കുമെന്ന് ഇറ്റലിയിലെ കത്തോലിക്കാ കരിസ്മാറ്റിക് അസോസിയേഷന്റെ പ്രസിഡന്റായ സാല്‍വട്ടോര്‍ മാര്‍ട്ടിനെസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവാഞ്ചലിസ്റ്റ് സംഘടനകളും, കത്തോലിക് കരിസ്മാറ്റിക് പ്രസ്ഥാനവും സഭയുടെ ഐക്യത്തിന്റെ പൊതുവായ അടയാളമെന്നനിലയില്‍ ഒരേ ദൗത്യം തന്നെ പങ്കിടണമെന്ന് 2014-ല്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരിന്നു. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 4നു സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here