സെപ്തംബര്‍ 15 – പ.ക.മറിയത്തിന്‍റെ വ്യാകുലം (സ്മരണ)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (5:7-9)
(അവന്‍ അനുസരണം അഭ്യസിക്കുകയും നിത്യരക്ഷയുടെ
ഉറവിടമാകുകയും ചെയ്തു)
തന്‍റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍റെ ദൈവഭയംമൂലം അവന്‍റെ പ്രാര്‍ത്ഥന കേട്ടു. പുത്രനായിരുന്നിട്ടും, തന്‍റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (31:1-2a,2bc-3,4-5,14-15)
R (v. 16b) കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ! (അല്ലെങ്കില്‍: ടമേയമേ ങമലേൃ…….)
1. കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു, ലജജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ! എന്‍റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ!
R കര്‍ത്താവേ, അങ്ങയുടെ …………..
2. അവിടുന്ന് എന്‍റെ അഭയശിലയും എനിക്കു രക്ഷ നല്‍കുന്ന ശക്തിദുര്‍ഗവുമായിരിക്കണമേ! അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടി ആയിരിക്കണമേ!
R കര്‍ത്താവേ, അങ്ങയുടെ …………..
3. എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയില്‍നിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണ് എന്‍റെ അഭയസ്ഥാനം. അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു; കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷ്ച്ചു.
R കര്‍ത്താവേ, അങ്ങയുടെ …………..
4. കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്‍റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍നിന്ന് എന്നെ മോചിപ്പിക്കണമേ!
R കര്‍ത്താവേ, അങ്ങയുടെ …………..
അല്ലേലൂയാ!
അല്ലേലൂയാ! പരിശുദ്ധയായ കന്യകാമറിയം അനുഗൃഹീതയാകുന്നു; എന്തെന്നാല്‍, മരണവഴിയല്ലാതെ, കര്‍ത്താവിന്‍റെ കുരിശിന്‍ ചുവട്ടില്‍ നിന്നുകൊണ്ട് അവള്‍ രക്തസാക്ഷിത്വകീരീടം നേടി. അല്ലേലൂയാ!

സുവിശേഷം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍നിന്ന് (19:25-27)
(മരണവേദനയനുഭവിക്കുന്ന തന്‍റെ വത്സലസുതനെ മറിയം
കുരിശിന്‍ചുവട്ടില്‍നിന്നു കണ്ടു)
യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ഭാര്യ മറിയവും മഗ്ദലേനാമറിയവും നില്‍ക്കുന്നുണ്ടായിരുന്നു. യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്‍റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്‍റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.
അല്ലെങ്കില്‍

വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍നിന്ന് (2:33-35)
(നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും)
അക്കാലത്ത്, യേശുവിനെപ്പറ്റി പറയപ്പെട്ടതെല്ലാം കേട്ട് അവന്‍റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്‍റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here