സുവിശേഷം അതിധന്യം

മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപ്പറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും(മത്താ.10:32).നാംഓരോരുത്തരും ജീവിക്കുന്ന മേഖലകളിലും സമൂഹത്തിലും സ്നേഹത്തോടെ നമുക്കു സാക്ഷ്യം വഹിക്കാം, പ്രേഷിതരാകാം. ബൈബിള്‍ പഠിപ്പിക്കുന്നതും ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. പോകുക, പ്രഘോഷിക്കുക. ഇതു പഠിക്കുകയോ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവനായി പരിഗണിക്കപ്പെടും(മത്താ.12:25).നിങ്ങള്‍ക്കും മഹാനാകേണ്ടേ? യേശുവിന് നിങ്ങളെ ആവശ്യമുണ്ട്. അപ്പോള്‍ എനിക്ക് ജീവിതംക്രിസ്തുവുംമരണംനേട്ടവുമാണെന്ന്വിശുദ്ധ പൗലോസിനെപ്പോലെ പറയുവാന്‍ കഴിയും. ഈ ലോകത്തില്‍ എന്തെങ്കിലും പ്രയാസങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ ആരുമില്ല. പ്രശ്നങ്ങളും പ്രതിസന്ധികളും വളര്‍ച്ചയുടെ പടവുകളായിക്കണ്ട് ദൈവത്തെ വിളിച്ചാല്‍ വിപരീതാനുഭവങ്ങള്‍ കാല്‍ച്ചുവട്ടിലാവുകയും മരണത്തെപ്പോലും ജയിച്ച് ഉയിര്‍ത്തെഴിന്നേറ്റ യേശുവിന്‍റെ വാഗ്ദാനങ്ങള്‍ പുണ്യ അനുഭവങ്ങളായിത്തീരുകയും ചെയ്യും. വെറും അഞ്ചു ഡോളറും കൈയ്യില്‍ പിടിച്ച് കല്‍ക്കട്ടാത്തെരുവിലേയ്ക്കിറങ്ങിയ പ്രേഷിതയായ മദര്‍ തെരേസാ ലോകം മുഴുവന്‍ കീഴടക്കിയ പാവങ്ങളുടെ അമ്മയായതും സഹനങ്ങളുടെ വഴിയേയാണ്. യേശുവിനെ അറിയുന്ന ഓരോ വ്യക്തിയും സുവിശേഷവേലയ്ക്കായി അര്‍പ്പിച്ചവരാണ്. മാമോദീസായുടെ അവസരത്തില്‍ ചുണ്ടുകളിലും, കാതുകളിലും, കണ്ണിലും കുരിശടയാളം വരച്ചുകൊണ്ട് വൈദീകര്‍ പ്രാര്‍ത്ഥിക്കുന്നത് ഇതുതന്നെയാണ്. അതുകൊണ്ടാണ് യേശുവിനെ ആഴത്തില്‍ അനുഭവിച്ചറിഞ്ഞ വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞത് ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം(1.കൊറി.9:16). ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥന്‍റെ ആഹ്വാനവും ഇതു തന്നെയാണ്. നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍(മര്‍ക്കോ.16;15). പിന്നീട് അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു.
കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു(മര്‍.16:20).
ജനിച്ച കുഞ്ഞ് കറുത്തതായിപ്പോയതുകൊണ്ട് അമ്മയേയും കുഞ്ഞിനേയും പിതാവ് ഉപേക്ഷിച്ചുപോയെങ്കിലും ജീവിതത്തിന്‍റെ നഷ്ടങ്ങളില്‍ കുടുങ്ങി കിടക്കാനുള്ളതല്ല, പ്രാര്‍ത്ഥനയിലൂടെ വെല്ലുവിളികളെ ജയിക്കാനുള്ളതാണ് ജീവിതം എന്ന് വിശുദ്ധ മാര്‍ട്ടിന്‍ പോറസ്സിന്‍റെ ജീവചരിത്രം പഠിപ്പിക്കുന്നു. സ്വന്തം പിതാവിനുപോലും പുറം തള്ളി വസ്ത്രം പോലും ഉരിഞ്ഞുവാങ്ങിയപ്പോള്‍ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസ്സി പറഞ്ഞത് ശാപവാക്കുകളല്ല. സ്ഥലത്തെ മെത്രാന്‍റെയടുക്കല്‍ നിന്നുകൊണ്ട് പറഞ്ഞത് ഇനിമുതല്‍ എനിക്ക് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ദൈവത്തെ പിതാവേ എന്ന് വിളിക്കാം എന്നത്രേ. “നല്ല നിലത്തു വീണതോ, വചനം കേട്ട് ഉല്‍കൃഷ്ടവും പരിശുദ്ധവുമായ ഹൃദയത്തില്‍ അത് സംഗ്രഹിച്ച് ക്ഷമയോടുകൂടി ഫലം പുറപ്പെടുവിക്കുന്നു”.

LEAVE A REPLY

Please enter your comment!
Please enter your name here