സുകൃതജപങ്ങള്‍

– പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി
– എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!
– യേശുവേ സ്തോത്രം, യേശുവേ നന്ദി
– ഈശോയേ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു.
– ഈശോയേ രക്ഷിക്കണേ, മാതാവേ സഹായിക്കണേ!
– ഈശോയുടെ എത്രയും പരിശുദ്ധ ഹൃദയമേ, ഞങ്ങള്‍ അങ്ങില്‍ ആശ്രയിക്കുന്നു!
– എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ!
– മറിയമേ, എന്‍റെ ശരണമേ, എന്‍റെ മരണനേരത്ത് വരേണമേ!

– ഈശോ, മറിയം, യൗസേപ്പേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, ആത്മാക്കളെ രക്ഷിക്കണമേ!
– ഈശോയേ, എന്നോട് കരുണയായിരിക്കണേ!
– മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ കരുണയായിരിക്കണമേ!
– ഈശോയേ, അവിടുത്തെ തിരുരക്തത്താല്‍ എന്നെ കഴുകണമേ, അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറയ്ക്കണമേ!

LEAVE A REPLY

Please enter your comment!
Please enter your name here