സമാധാന പ്രാര്‍ത്ഥന (വി. ഫ്രാന്‍സിസ് അസ്സീസി)

കര്‍ത്താവേ, അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമായി എന്നെ മാറ്റണമേ, വിദ്വേഷമുള്ളിടത്തു സ്നേഹം പകരാനും, ദ്രോഹമുള്ളിടത്തു മാപ്പുകൊടുക്കാനും, ഭിന്നിപ്പുള്ളിടത്തു ഐക്യം വളര്‍ത്താനും, സന്ദേഹമുള്ളിടത്തു വിശ്വാസമേകാനും, തെറ്റുള്ളിടത്തു സത്യം പുലര്‍ത്താനും, നിരാശയുള്ളിടത്തു പ്രത്യാശ നല്‍കാനും, അന്ധകാരമുള്ളിടത്തു പ്രകാശം പരത്താനും, സന്താപമുള്ളിടത്തു സന്തോഷം പകരാനും, എന്നെ അനുഗ്രഹിക്കണമേ. ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനുമല്ലാതെ മറ്റൊന്നും ഞാനാഗ്രഹിക്കാതിരിക്കട്ടെ, എന്തുകൊണ്ടെന്നാല്‍, നല്‍കുമ്പോഴാകുന്നു ഞങ്ങള്‍ക്ക് ലഭിക്കുന്നത്, ക്ഷമിക്കുമ്പോഴാകുന്നു ഞങ്ങളോട് ക്ഷമിക്കപ്പെടുന്നത്, മരിക്കുമ്പോഴാകുന്നു ഞങ്ങള്‍ നിത്യജീവനിലേക്കു ജനിക്കുന്നത് – ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിച്ചു ജീവിക്കുവാന്‍ നാഥാ, എന്നെ സഹായിക്കണമേ. ആമ്മേന്‍

LEAVE A REPLY

Please enter your comment!
Please enter your name here