സകലവിശുദ്ധരുടെ ലുത്തിനീയ

കര്‍ത്താവേ അനുഗ്രഹിക്കണമേ,കര്‍ത്താവേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ, മിശിഹാ…മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ, മിശിഹായേ…

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ, മിശിഹായേ…

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രീത്വമേ,

പരിശുദ്ധ മറിയമേ!

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ!

കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകേ,

വി. മിഖായേലേ, ഗബ്രിയേലേ, റപ്പായേലേ,

ദൂതന്മാരും മുഖ്യദൂതന്മാരുമായ സകല മാലാഖമാരേ,

വി. സ്നാപക യോഹന്നാനേ,വി. യൗസേപ്പേ,

മുഖ്യപിതാക്കന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധരേ,

വി. പത്രോസേ, വി. പൗലോസേ,

വി. അന്ത്രയോസേ, വി. യാക്കോബേ,

വി. യോഹന്നാനേ, വി. തോമായേ

വി. ചെറിയ യാക്കോബേ, വി. പീലിപ്പോസേ

,വി. ബര്‍ത്തലൂമ്മായേ! വി. മത്തായിയേ,

വി. ശെമയോനേ, വി. ലെംബൈയേ,

വി. മത്തിയാസേ, വി. ബെര്‍ണവായേ

വി. ലൂക്കായേ, വി. മര്‍ക്കോസേ,

ശ്ലീഹന്മാരും ഏവന്‍ ഗലിസ്തന്മാരുമായ

സകല വിശുദ്ധരേ,

വി. എസ്തപ്പാനോസേ, വി. ലൗറന്തിയോസേ!

വി. വിന്‍സന്തിയോസേ, വി. ഗീവര്‍ഗ്ഗീസേ!

ഫബിയാനോസുംസെബസ്ത്യാനോസുമെന്ന വിശുദ്ധരേ!

കുസുമോസും ദമിയാനോസും എന്ന വിശുദ്ധരേ!

വി. സില്‍വത്രോസേ, വി. ഗ്രിഗോറിയോസേ!

വേദസാക്ഷികളായ സകല വിശുദ്ധരേ!

വി. അംബ്രോസേ, വി. ആഗസ്തിനോസേ!

വി. ഈറാനിമോസേ, വി. മര്‍ത്തിനോസേ!

വി. നിക്ക്ളാവോസേ, വി. അപ്രേമേ!

മെത്രാന്മാരും വന്ദകരുമായ സകല വിശുദ്ധരേ!

വേദശാസ്ത്രികളായ സകല വിശുദ്ധരേ

വി. അന്തോനീസേ, വി. ബനഡിക്തോസേ!

വി. ശെമയോന്‍ എസ്തുനായേ, വി. ബര്‍ണ്ണദോസേ!

വി. ദുമ്മനിക്കോസേ, വി. ഫ്രാന്‍സിസ്ക്കോസേ!

ഗുരുക്കന്മാരും, സന്യാസികളുമായ വിശുദ്ധരേ!

വി. മറിയം മഗ്ദലനായേ, വി. തെക്ലായേ!

വി. ലുക്യായേ, വി. അഗസായേ, വി. ആഗ്നസേ,

വി. സിസിലിയായേ, വി. അല്‍ഫോന്‍സായേ!

വി. കത്രീനായേ, വി. അനസ്താസിയായേ!

കന്യകകളും വിധവകളുമായ സകല പുണ്യവതികളേ!

കര്‍ത്താവിന്‍റെ ദാസരായിരിക്കുന്ന സ്ത്രീ പുരുഷന്മാരായ സകല വിശുദ്ധരേ!ദയാപരനായിരുന്ന്, കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ

ദയാപരനായിരുന്ന്, കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന നീ കേള്‍ക്കണമേ

സകല തിന്മകളില്‍നിന്ന്, പാപങ്ങളില്‍നിന്ന്,

മോഹാഗ്നിയില്‍നിന്ന്, കോപം, ദ്വേഷം

മുതലായ ദുശ്ശീലങ്ങളില്‍നിന്ന്,

അങ്ങേ കോപത്തില്‍നിന്ന്,

ഭൂകമ്പത്തിന്‍റെ കഠിനശിക്ഷയില്‍നിന്ന്,

ഇടിയിലും പെരുങ്കാറ്റിലും നിന്ന്,

യാദൃശ്ചികമായ മരണത്തില്‍നിന്ന്,

പിശാചിന്‍റെ സകല തന്ത്രങ്ങളില്‍നിന്ന്,

നിത്യമരണത്തില്‍നിന്ന്,

അങ്ങേ തിരുമനുഷ്യാവതാരത്തിന്‍റെ  പരമരഹസ്യത്തെക്കുറിച്ച്,

അങ്ങേ ആഗമനത്തെക്കുറിച്ച്,

അങ്ങേ പിറവിയെക്കുറിച്ച്,

അങ്ങേ ദിവ്യശൈശവത്തെക്കുറിച്ച്,

അങ്ങേ മാമ്മോദീസായേയും നോയമ്പിനേയും കുറിച്ച്,

അങ്ങേ സ്ലീവായേയും പീഡകളേയും കുറിച്ച്,

അങ്ങേ തിരുമരണത്തേയും സംസ്ക്കാരത്തേയും കുറിച്ച്,

അങ്ങേ ദിവ്യ ഉയിര്‍പ്പിനെക്കുറിച്ച്,

അങ്ങേ ആശ്ചര്യാവഹമായ ആരോഹണത്തെക്കുറിച്ച്,

തണുപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ  ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍,

പാപികളായിരിക്കുന്ന ഞങ്ങള്‍  അങ്ങയോട് അപേക്ഷിക്കുന്നു

ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമെന്ന്  ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളോട് കരുണയുള്ളവനാകണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു

,ഉത്തമമായ അനുതാപം ഞങ്ങള്‍ക്കുതരണമെന്ന്  അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ വിശുദ്ധ സഭയെ ഭരിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പരിശുദ്ധ മാര്‍പ്പാപ്പ മുതലായ അതിശ്രേഷ്ഠാചാര്യന്മാരേയും സഭയിലുള്‍പ്പെട്ട ഗുരുക്കള്‍ സന്യാസികള്‍ മുതലായവരേയും വേദമര്യാദകളില്‍ കാത്തുസംരക്ഷിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ വിശുദ്ധ പള്ളിയുടെ ശത്രുക്കളെ കീഴ്പ്പെടുത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സത്യവേദരാജാക്കള്‍, പ്രഭുക്കള്‍, പണ്ഡിതന്മാര്‍ മുതലായവര്‍ക്ക് സമാധാനവും ഐകമത്യവുംകൊടുക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ക്രിസ്ത്യാനികള്‍ക്കെല്ലാം സമാധാനവും ഐക്യവും  കൊടുക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ ശുശ്രൂഷയില്‍ ഞങ്ങളെ സ്ഥിരപ്പെടുത്തി   കാത്തുകൊള്ളണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ മനസ്സ് പരലോകാഗ്രഹങ്ങളിലേയ്ക്ക്ഉയര്‍ത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ ഉപകാരികള്‍ക്ക് നിത്യനന്മകള്‍പ്രതിഫലമായി നല്‍കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ ആത്മാക്കളേയും ഞങ്ങളുടെ സഹോദരങ്ങള്‍, ബന്ധുക്കള്‍, ഉപകാരികള്‍ ഇവരുടെ ആത്മാക്കളേയുംഎന്നന്നേയ്ക്കുമുള്ള നരകശിക്ഷയില്‍നിന്ന് രക്ഷിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഭൂമിയില്‍ നല്ല ധാന്യങ്ങള്‍ വിളയിച്ച് ഞങ്ങളെകാത്തുപരിപാലിച്ചു കൊള്ളണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണം പ്രാപിച്ച സമസ്തവിശ്വാസികള്‍ക്കുംഎന്നന്നേക്കുമുള്ള ആശ്വാസം കൊടുക്കണമെന്ന്ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ അപേക്ഷകള്‍ കൈക്കൊള്ളണമെന്നുഞങ്ങള്‍ അപേക്ഷിക്കുന്നു,സര്‍വ്വേശ്വരന്‍റെ പുത്രാ, ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോകപാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍കുട്ടി (3 പ്രാവശ്യം)

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, ഞങ്ങള്‍ക്കു നേരിട്ടിരിക്കുന്ന അങ്ങേ കോപത്തെ സകല വിശുദ്ധരുടെ യോഗ്യതയാല്‍ ഞങ്ങളില്‍നിന്ന് നീക്കി ഞങ്ങള്‍ അപേക്ഷിക്കുന്ന നന്മകള്‍ ഞങ്ങള്‍ക്ക് നല്‍കണമെന്ന് ഈശോമിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍

LEAVE A REPLY

Please enter your comment!
Please enter your name here