വിവാഹ ആലോചനയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ലോകാരംഭത്തില്‍ തന്നെ കുടുംബത്തെ സൃഷ്ടിച്ച ദൈവമേ, ഞങ്ങളുടെ മക്കള്‍ക്കായി ജീവിതപങ്കാളിയെ അന്വേഷിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. അബ്രഹാമിന്‍റെ പുത്രന്‍ ഇസഹാക്കിന് വധുവിനെ അന്വേഷിച്ചു പോകുന്ന വേലക്കാരനെ സഹായിച്ച ദൈവമേ, ഞങ്ങളുടെ മക്കള്‍ക്കായി അനാദികാലം മുതലെ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തിയെ കാണിച്ചുതരണമെ. ഞങ്ങളുടെ മക്കള്‍ക്ക് ദൈവഭക്തിയും സല്‍ഗുണങ്ങളുള്ളതും വിശ്വസ്തതയോടെ സ്നേഹിച്ചും ആദരിച്ചും ഒന്നിച്ച് ജീവിക്കാന്‍ ചേര്‍ന്ന ഇണയെ നല്‍കണമേ. ഈ പ്രാര്‍ത്ഥന കങട കൂട്ടായ്മയോടുകൂടി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ആമ്മേന്‍.

LEAVE A REPLY

Please enter your comment!
Please enter your name here