വിധവകളുടെ പ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ! വര്‍ഷങ്ങള്‍ക്കുമുമ്പ് ദേവാലയത്തില്‍ വച്ച് നീ എനിക്കു നല്കിയ എന്‍റെ ഭര്‍ത്താവിനെ സന്തോഷത്തോടെ ഞാന്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അദ്ദേഹത്തിലൂടെ എനിക്കു ലഭിച്ച എല്ലാ സന്തോഷത്തിനും ദുഃഖത്തിനും ഞാന്‍ നന്ദി പറയുന്നു. വേര്‍പാടിന്‍റെ ദുഃഖം താങ്ങാന്‍ കഴിവില്ലാതെ കുഴയുന്ന എന്‍റെമേല്‍ കരുണയായിരിക്കണമെ. ഏകാന്തതയുടെ വേദനകളില്‍ നിന്‍റെ ദിവ്യസാന്നിദ്ധ്യം എനിക്കു ശക്തിപകരട്ടെ.
കര്‍ത്താവായ യേശുവേ! അങ്ങയെ എന്‍റെ രക്ഷകനും നാഥനുമായി രക്ഷകനുമായി ഞാന്‍ സ്വീകരിക്കുന്നു. എന്‍റെ കുടുംബത്തിന്‍റെ തലവനും ഉടമസ്ഥനും അവിടുന്നാണെന്ന് ഏറ്റുപറയുന്നു. എന്നെ സകല സ്വാര്‍ത്ഥമോഹങ്ങളില്‍ നിന്നും ആകുലതകളില്‍ നിന്നും മോചിപ്പിക്കണമെ. അങ്ങേ അരൂപിയുടെ നിയന്ത്രണത്തിനായി എന്നെ പൂര്‍ണ്ണമായി ഏല്പ്പിക്കുന്നു. എന്നും എപ്പോഴും അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും വരമരുളണമേ. ഈ പ്രാര്‍ത്ഥന കങട കൂട്ടായ്മയോടുകൂടി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here