വലിയ ചെറിയ കാര്യങ്ങള്‍ – ഫാ.പ്രസന്‍രാജ് ഐ.എം.എസ്.

G.K.chesteroten ഒരിക്കല്‍چ വലിയ ചെറിയ കാര്യങ്ങള്‍- Tremendous Trifleഎന്നൊരു ഗ്രന്ഥം രചിച്ചു. ചെറിയ കാര്യങ്ങളെയും അതിന്‍റെ പിറകില്‍നിന്ന് അത്ഭുതം ഉളവാക്കുന്ന അദൃശ്യ കരങ്ങളെയും മനസ്സിലാക്കിയ chesteroten എന്ന വ്യക്തിക്ക് മാത്രമേ ഇത്തരത്തിലുള്ള ഒരു ഗ്രന്ഥ രചന സാദ്ധ്യമാകൂ. വലിയ കാര്യങ്ങളെ വലുതാക്കി ത്തീര്‍ക്കുന്നത് ചെറി കാര്യങ്ങളുടെ ഒരു ശ്രുംഖലയാണ്. ഇന്നത്തെ വന്‍ നേട്ടങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, സംരംഭങ്ങള്‍ എല്ലാം തന്നെ നിസ്സാരങ്ങള്‍ എന്നു നാം കരുതുന്നവയില്‍ നിന്നും ഉരുത്തിരിഞ്ഞവയാണ്. ഇക്കാരണത്താല്‍ തന്നെ തത്വശാസ്ത്രത്തില്‍ അഗ്രഗണ്യനായ അരിസ്റ്റോട്ടില്‍ പറയുന്നു, എല്ലാ തത്വശാസ്ത്രത്തിന്‍റെയും, ദൈവശാസ്ത്രത്തിന്‍റെയും അടിത്തറ ചെറിയകാര്യങ്ങള്‍ തന്നെയാണ് എന്ന്. ഇരുവരും പറയുന്നു എല്ലാം ڇദൈവത്തിന്‍റെ കരവേലയാണ് എന്ന്. സങ്കീര്‍ത്തകന്‍ പാടുന്നു, ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു.William Blake സമര്‍ത്ഥിക്കുന്നു,ڇ”നിങ്ങളുടെ കൈക്കുമ്പിളില്‍പിടിച്ചിരിക്കുന്ന ഓരോ മണ്‍തരികള്‍ക്കും അസ്തിത്വം കൊടുക്കുന്നത് ദൈവമാണ്” എന്ന്.
നമ്മുടെ തത്വശാസ്ത്ര സ്കൂളുകളില്‍ നമ്മുടെ ബുദ്ധിക്ക് രണ്ടു നിര്‍വചനങ്ങള്‍ കൊടുക്കുന്നതായിക്കാണാം. ഭൗതീക അറിവു നല്‍കുന്ന ബുദ്ധിയെന്നും പ്രായോഗിക ബുദ്ധി എന്നും.എന്നാല്‍ ബുദ്ധിശക്തി ഒന്നേയുള്ളൂ. അതിനെ നാം രണ്ടു തലത്തില്‍ ഉപയോഗിക്കുന്നു എന്നു മാത്രം. ഇവ രണ്ടും രണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്, ചെറിയ കാര്യങ്ങളെ അറിവിന്‍റെ തലത്തിലും പ്രായോഗീക തലത്തിലും വീക്ഷിക്കാം. ചെറിയ കാര്യങ്ങളാണ് ക്രമേണ വലിയ കാര്യങ്ങളായി മാറുന്നത്.
എന്നാല്‍ ഇന്നു നാം ഒരു വലിയ പ്രലോഭനത്തില്‍ കുടുങ്ങിയിരിക്കുകയാണ് – അതായത് ഈ ലോകജീവിതത്തില്‍ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെയും അവയെ അവഗണിച്ചുകൊണ്ടും വന്‍ കാര്യങ്ങളിലേയ്ക്ക് കടക്കാം എന്ന ചിന്ത .ഈ നീക്കം ശരിയല്ല. ഈശോ വചനത്തിലൂടെ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു- ” ചെറിയ കാര്യങ്ങളില്‍ വിശ്വസ്തന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും ” എന്തുകൊണ്ടാണ് കര്‍ത്താവ് ഇങ്ങനെ പഠിപ്പിക്കുന്നത്? കാരണം ഓരോ ചെറുകാര്യവും വലിയ കാര്യത്തിന്‍റെ ഘടകമാണ്. അതുകൊണ്ടാണ് ഈശോ താക്കീതു നല്‍കുന്നത് ” ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ വലിയ കാര്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെടുന്നു.” എന്ന്. ഉദാഹരണത്തിന് ഗണിതശാസ്ത്രത്തില്‍ സമവാക്യങ്ങളുടേയും തത്വങ്ങളുടേയും ഉയരങ്ങള്‍ കണ്ടുപിടിക്കാനാഗ്രഹിക്കുന്ന ശാസ്ത്രഞ്ജന്‍ അതിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാതെയും പ്രയോഗത്തില്‍ വരുത്താതെയും പോയാല്‍ പ്രയാണം അസാദ്ധ്യം തന്നെ ചിറകുകളില്ലാതെ വിമാനം ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഏതെങ്കിലും വൈമാനികന്‍ ഉണ്ടോ ?
വിശുദ്ധിയുടെ കാര്യത്തിലും ഇത് വളരെ ഗൗരവമേറിയ ഒരു കാര്യമാണ്. വിശുദ്ധിയെ നല്ല ഒരു ജീവിതശൈലി എന്നു നിര്‍വചിക്കാം.എന്നാല്‍ വിശുദ്ധജീവിതം പെട്ടെന്നോ ആകസ്മികമായോ സാധിക്കുകയില്ല. ഇതിന് സ്തിരോത്സാഹം, കഠിനാദ്ധ്വാനം, എളിമയോടു കൂടിയ അക്ഷീണ പരിശ്രമം എല്ലാം അത്യന്താപേക്ഷിതമാണ്. പതറാത്ത മനസ്സോടെ, ചെറിയ ചെറിയ കാര്യങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി ചെയ്താലേ നാം ലക്ഷ്യം വയ്ക്കുന്ന വിശുദ്ധിയില്‍ ചെന്നെത്താനാകൂ. വിശുദ്ധി വന്‍ കാര്യമാണ് എന്ന ചിന്ത ശ്ലാഘനീയം തന്നെ, പക്ഷെ വര്‍ത്തമാനകാലത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ വിജയിച്ചുകൊണ്ടാണ് അതിലെത്തേണ്ടത്.
പ്രായോഗീക തലത്തില്‍ നിന്നുകൊണ്ട് നമ്മുടെ ദൈനംദിനമുള്ള ദിനചര്യകള്‍ വിശ്വസ്തതയോടും, സ്നേഹത്തോടും, തീഷ്ണതയോടും കൂടി നിര്‍വ്വഹിക്കുക- ഇതാണ് ചെറിയ കാര്യങ്ങളില്‍ വിശ്വസ്തരായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം- അതായത് ഓരോരുത്തരുടേയും ജീവിതാന്തസിന്‍റെ ചുമതലകള്‍ നന്നായി ചെയ്ത്, വിളിയോടും വിളിച്ചവനോടും വിശ്വസ്തത കാണിക്കുക.അവനവന്‍റെ വിളി വളരെ സംഭവ ബഹുലങ്ങളായിരിക്കില്ല. ചിലപ്പോള്‍ നിശബ്ദ സേവനങ്ങള്‍ ആയിരിക്കാം ദൈവം ആവശ്യപ്പെടുക. എന്നാല്‍ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ എല്ലാ വിളിയിലും കഠിനാദ്ധ്വാനം ഉണ്ട് എന്ന് നമുക്ക് കാണാന്‍ സാധിക്കും. ഏറ്റവും ഉന്നതമായ വിളിയാണ് എനിക്ക് ലഭിച്ചിരിക്കുന്നത് എന്നും ഇതിലേയ്ക്കാണ് ഞാന്‍ വിളിക്കപ്പട്ടിരിക്കുന്നത് എന്നും നമുക്ക് ഉറപ്പും ബോദ്ധ്യവും ചാരിതാത്ഥ്യവും ഉണ്ടായിരിക്കണം. ഇന്ന് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്ന ആരും തന്നെ വലിയ കാര്യങ്ങള്‍ ലോകത്തില്‍ ചെയ്തിട്ടില്ല. എന്നാല്‍ അവരോട് ചെയ്യാന്‍ ആവശ്യപ്പെട്ടതെല്ലാം സ്നേഹപൂര്‍വ്വം ചെയ്ത് അവര്‍ മുന്‍ നിരയിലെത്തി. .
ക്രിസ്തുവിന്‍റെ മൗതീകശരീരം പടുത്തുയര്‍ത്തേണ്ടത് നാമോരുത്തരുമാണ്. നമുക്ക് ലഭിച്ചിരിക്കുന്ന ദൗത്യം ചെറുതോ വലുതോ ആകട്ടെ നാം അതിനോട് വിശ്വസ്തതയും സ്ഥിരതയും കാണിക്കേണ്ടതുണ്ട്. ക്രിസ്തുവിന്‍റെ ശരീരത്തിലെ വിവിധ അവയവങ്ങളായ നാം ഒരുമിച്ച് പ്രവര്‍ത്തനനിരതരായി സഭയോട് കീഴ്വഴക്കവും ക്രിസ്തുവിനോട് സ്നേഹവും ഭക്തിയും കാണിക്കാന്‍ കടപ്പെട്ടവരാണ്. നമുക്ക് ലഭിച്ചിരിക്കുന്ന വിളിയില്‍ വിരസതയുണ്ടായേക്കാം, അതൃപ്തി ഉളവായേക്കാം. എന്നിരുന്നാലും സഭ എന്ന ക്യാന്‍വാസിലെ ചിത്രകാരന്മാരാണ് നാമോരോരുത്തരും എന്നുള്ള കാര്യം എപ്പോഴും ഓര്‍മ്മയുണ്ടായിരിക്കണം. ആ ചിത്രരചനയില്‍ നമ്മുടെ പങ്ക് മറ്റാര്‍ക്കും ചെയ്യാനാവില്ല.

കത്തോലിക്കാ സഭ ചെറിയ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. വലിയ കാര്യങ്ങളെ മുന്നില്‍കണ്ടുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഇതില്‍ അല്‍ഭുതകരമായ ചില വിരോധാഭാസങ്ങളുണ്ട്. ഉയര്‍ത്തപ്പെടാന്‍ വേണ്ടി നാം ഏറ്റവും താഴ്ന്ന തലം തിരഞ്ഞെടുക്കുന്നു.ക്രിസ്തുവിനെ വളര്‍ത്താന്‍ വേണ്ടി നാം ചെറുതാകുന്നു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജീവിതത്തെ ഹോമിക്കുന്നു.
രണ്ടു സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ലോകരകനായയേശുക്രിസ്തു ചെറിയവരില്‍ ചെറിയവനായി ബത്ലേഹേമിലെ ഗോശാലയില്‍ പിറന്നു എന്നുള്ളത് ബുദ്ധിക്കുതന്നെ അഗ്രാഹ്യമാണ്. ലോകം കണ്ട മഹാസംഭവമായി നാം ഇതിനെ കാണുന്നു. ഏറ്റവും എളിയതലത്തില്‍, ആരുടേയും ശ്രദ്ധയില്‍പ്പെടാതെ നടന്ന, എന്നാല്‍ ലോകത്തെ കീഴ്മേല്‍ മറിച്ച, ഏക സംഭവം. അന്ന് ലോകം ഇതിനെ ഒരു നിസ്സാര സംഭവമായേ കരുതിയുള്ളൂ. എന്നാല്‍ നിസ്സാരമെന്നു ലോകത്തിനു തോന്നിയ ഈ സംഭവം ലോകത്തെ ഇത്രമാത്രം സ്വാധീനിക്കും എന്നും, ചരിത്രത്തിലെ സുപ്രധാന സംഭവമായി എന്നും നിലകൊള്ളുമെന്നും ലോകം കരുതിയില്ല.
ചെറുതായി തോന്നിയ മഹാ സംഭവം!

LEAVE A REPLY

Please enter your comment!
Please enter your name here