രണ്ടാം വര്‍ഷം – 24/5/2018

ഒന്നാം വായന
വി.യാക്കോബ് എഴുതിയ ലേഖനത്തില്‍നിന്ന ്(5:1-6)
(വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു.
പ്രവര്‍ത്തിക്കുകയും ചെയ്യും)
ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍. നിങ്ങളുടെ സമ്പത്ത് ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു അരിച്ചുപോയി. നിങ്ങളുടെ സ്വര്‍ണത്തിനും വെള്ളിക്കും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീ പോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളുയം. അവസാന നാളികളിലേക്കാണ് നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്. നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു. നീതിമാന്‍ നിങ്ങളെ എതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവയെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(49:13-14മയ,14ര-15,16-17,18+20)
R (v.മത്താ.5:3) ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
1. തങ്ങളുടെ സമ്പത്തില്‍ ആനന്ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ. ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്; മൃത്യുവായിരിക്കും അവരുടെ ഇടയന്‍; നേരേ ശവക്കുഴിയിലേക്ക് അവര്‍ താഴും.
R ആത്മാവില്‍ …………..
2. അവരുടെ രൂപം അഴിഞ്ഞുപോകും; പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം. എന്നാല്‍, ദൈവം എന്‍റെ പ്രാണനെ പാതാളത്തിന്‍റെ പിടിയില്‍നിന്നു വീണ്ടെടുക്കും; അവിടുന്ന് എന്നെ സ്വീകരിക്കും.
R ആത്മാവില്‍ …………..
3. ഒരുവന്‍ സമ്പന്നനാകുമ്പോഴും അവന്‍റെ ഭവനത്തിന്‍റെ മഹത്വം വര്‍ധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ. അവന്‍ മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്‍റെ മഹത്വം അവനെ അനുഗമിക്കുകയില്ല.
R ആത്മാവില്‍ …………..
4. ജീവിതകാലത്തു സന്തുഷ്ടനെന്നു കരുതിയെങ്കിലും, അവന്‍റെ ഐശ്യര്യം കണ്ട് ആളുകള്‍ അവനെ സ്തുതിച്ചെങ്കിലും, മനുഷ്യന്‍ തന്‍റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.
R ആത്മാവില്‍ …………..
അല്ലേലൂയാ!
അല്ലേലൂയാ! (cf.1.തെസ.2:13) ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, യഥാര്‍ത്ഥ ദൈവത്തിന്‍റെ വചനമായി നിങ്ങള്‍ സ്വീകരിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (9:41-50)
(ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയില്‍ നിപതിക്കുന്ന
തിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്‍റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.
വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. നിന്‍റെ കൈ നിനക്കു ദുഷ്പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക. ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. നിന്‍റെ പാദം നിനക്കു ദുഷ്പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളുയക. രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. നിന്‍റെ കണ്ണുമൂലം നിനക്കു ദുഷ്പ്രേരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി, പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്. കാരണം, എല്ലാവരും അഗ്നിയാല്‍ ഉറകൂട്ടപ്പെടും. ഉപ്പ് നല്ലതാണ്. എന്നാല്‍, ഉറകെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട് അതിന് ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here