മാതാപിതാക്കളുടെ പ്രാര്‍ത്ഥന

നല്ല ദൈവമേ, അങ്ങ് ഞങ്ങള്‍ക്ക് ദാനമായി നല്‍കിയ ഞങ്ങളുടെ മക്കളെ അങ്ങേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഈശോയേ! അങ്ങ് വളര്‍ന്നതുപോലെ ഞങ്ങളുടെ മക്കളെ പ്രായത്തിലും ജ്ഞാനത്തിലും, ദൈവത്തിന്‍റേയും മനുഷ്യരുടേയും പ്രീതിയിലും വളര്‍ത്തുവാന്‍ ഞങ്ങളെ സഹായിക്കണമെ. അവര്‍ക്കുണ്ടാകാവുന്ന പാപസാഹചര്യങ്ങളില്‍നിന്നും, രോഗങ്ങളില്‍നിന്നും, അപകടങ്ങളില്‍നിന്നും അവരെ കാത്തുകൊള്ളണമേ. ഈ പ്രാര്‍ത്ഥന കങട കൂട്ടായ്മയോടുകൂടി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ആമ്മേന്‍

LEAVE A REPLY

Please enter your comment!
Please enter your name here