മറുനാട്ടില്‍ തൊഴില്‍ ചെയ്യുന്ന ജീവിതപങ്കാളി, മക്കള്‍, സഹോദരങ്ങള്‍ ഇവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന.

പിതാവായ ദൈവമേ! വിദൂരത്ത് ജോലി ചെയ്യുന്ന (മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി) ഇവരെ ഓര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അനേകായിരങ്ങള്‍ തൊഴില്‍ രഹിതരായി വേദനിക്കുമ്പോള്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാന്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരെ അനുഗ്രഹിച്ചതിനെ ഓര്‍ത്തു നന്ദി പറയുന്നു. കാരുണ്യവാനായ ദൈവമേ, ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അനാരോഗ്യകരമായ സാഹചര്യങ്ങള്‍, പരിചയമില്ലാത്ത സ്ഥലങ്ങള്‍, അവജ്ഞയോടെ നോക്കിക്കാണുന്ന ദേശവാസികള്‍, വിശ്വാസപരമായ പരീക്ഷണങ്ങള്‍, സാമ്പത്തിക ഞെരുക്കങ്ങള്‍, പൈശാചിക പ്രലോഭനങ്ങള്‍ ശത്രുക്കളുടെ കുടിലതന്ത്രങ്ങള്‍ എന്നിവ അവരെ അലട്ടുന്നു. സര്‍വ്വോപരി സ്നേഹിക്കുന്നവരില്‍ നിന്നുള്ള വേര്‍പാട്, കുടുംബത്തില്‍ നിന്നുള്ള അകല്‍ച്ച എന്നിവമൂലം അവര്‍ പല പാപസാഹചര്യങ്ങളിലും വീണുപോകാനിടയുണ്ട്. കരുണ നിറഞ്ഞ ദൈവമേ, അവരെ കാത്തുപരിപാലിച്ചു പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്ത് അനുഗ്രഹിക്കണമെ. ഈ പ്രാര്‍ത്ഥന കങട കൂട്ടായ്മയോടുകൂടി ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here