മക്കള്‍ ഇല്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമേ! അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. ആരാധിക്കുന്നു. അങ്ങയുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു. വൃദ്ധനായ അബ്രഹാമിന് ഇസഹാക്കിനേയും ഹന്നായുടെ കണ്ണുനീരില്‍ അലിവുതോന്നി സാമുവേലിനേയും, വന്ധ്യയായ എലിസബത്തിന് യോഹന്നാനെയും നല്‍കി അവരുടെ ദാമ്പത്യജീവിതത്തെ അനുഗ്രഹിച്ച കര്‍ത്താവേ! വിവാഹിതരായ ഞങ്ങള്‍ ഒരു കുഞ്ഞിക്കാലുകാണാതെ വേദനിക്കുന്നു. കര്‍ത്താവായ യേശുവേ! എന്‍റെ ഉദരത്തെ ഫലപൂര്‍ണ്ണമാക്കേണമെ. ഗര്‍ഭധാരണത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുറവുകളേയും പരിഹരിച്ച് ڇനിങ്ങള്‍ വര്‍ദ്ധിച്ചു പെരുകുവിന്‍ڈ എന്ന് ആദത്തോട് പറഞ്ഞ ആ അനുഗ്രഹവചനം എന്‍റെമേലും പൊഴിക്കണമെ. അങ്ങനെ സന്താനലബ്ധിയില്‍ സന്തോഷിച്ചുകൊണ്ട് അങ്ങയെ സ്തുതിക്കുവാന്‍ കൃപ ചൊരിയണമെ. ഈ പ്രാര്‍ത്ഥന കങട കൂട്ടായ്മയോടുകൂടി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here