മക്കളറിയാന്‍ മക്കളെ അറിയാന്‍

“കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍. ഉദരഫലംഒരു സമ്മാനവും”(സങ്കീ.127:3) ഇന്ന് അനേകം മാതാപിതാക്കള്‍ നൊമ്പരപ്പെടുന്ന കണ്ണീരൊഴുക്കുന്ന , പരാതി പറയുന്ന ഒരു മേഖലയാണ് മക്കളെക്കുറിച്ചുള്ള വിഷമങ്ങള്‍. ഉള്ള മക്കളെ സംതൃപ്തരാക്കി വളര്‍ത്തുന്നതിനും ഒന്നിനും കുറവില്ലാതെ ഞങ്ങള്‍ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മക്കള്‍ അറിയരുതെന്ന വാശിയോടെ പല മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നു. ഫലമോ അഞ്ചും പത്തും മക്കളെ വളര്‍ത്തുന്നതിനേക്കാള്‍ കഷ്ടപ്പാട് ഒന്നോ ഏറിയാല്‍ രണ്ടോ മക്കള്‍ക്കു വേണ്ടി അനുഭവിക്കുന്നു. ദൈവത്തെ കബളിപ്പിച്ച് ദൈവീകപദ്ധതികളെ തകിടം മറിച്ച് കൃത്രിമ കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങളും മറ്റും തിരഞ്ഞെടുക്കുന്ന സന്താനനിയന്ത്രണങ്ങള്‍ വരുത്തുന്ന മാതാപിതാക്കള്‍ തന്നെ പിശാചിന്‍റെ കൈയ്യിലെ ഉപകരണങ്ങളായി മാറുകയും അവസാനം കബളിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് വരുമ്പോഴേയ്ക്കും വൈകിപ്പോയിരിക്കും.
“മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.അന്തിമമായ തീരുമാനം കര്‍ത്താവിന്‍റേതത്രേ”(സുഭാ.16:1).
“കര്‍ത്താവ് അരുളിച്ചയെയുന്നു. വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍. അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്”(ജറമി.29:6).
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിഞ്ഞും അറിയിച്ചും വേണം മക്കളെ വളര്‍ത്താന്‍. അങ്ങനെ വരുമ്പോള്‍ അവര്‍ പാവപ്പെട്ടവരെക്കുറിച്ചും , ദൈവത്തെക്കുറിച്ചും ഓര്‍ക്കുകയും സഹാനുഭൂതിയും സ്നേഹവും നന്മയുള്ളവരായിതീരുകയും ചെയ്യും.”പുത്രനെ സ്നേഹിക്കുന്നവന്‍ അവനെ പലപ്പോഴും അടിക്കുന്നു. വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും. മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്മയുണ്ടാകും.സ്നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുയും ചെയ്യും”(പ്രഭാ.30:1-2)

മക്കള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിലും ചെയ്യിക്കുന്നതിലും ഇന്ന് പല മാതാപിതാക്കളും വ്യഗ്രചിത്തരാണ്.മക്കളെ ദൈവോന്മുഖരായി വളര്‍ത്താത്ത മാതാപിതാക്കള്‍ അവര്‍മൂലം വളരെയധികം സഹിക്കേണ്ടി വരും. ദൈവഭയമില്ലാത്ത മക്കളാണ് നമ്മുടെ സമൂഹത്തെ ഭരിക്കുന്നതെങ്കില്‍ അവിടെ കൈക്കൂലിയും കരിഞ്ചന്തയും , കള്ളത്രാസും ഭീകരപ്രവര്‍ത്തനങ്ങളും അരങ്ങേറുന്നതെങ്കില്‍ അതില്‍ വലിയ അതിശയോക്തിയൊന്നുമില്ല. ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വൃദ്ധമന്ദിരങ്ങളില്‍ പുറന്തള്ളപ്പെടുന്ന മാതാപിതാക്കളുടെ കണക്കുകള്‍ ഒരു ചോദ്യചിഹ്നമാണെന്നോര്‍ക്കുക. ഒരു പിതാവ് മകന് നല്‍കുന്ന ഉപദേശം കേള്‍ക്കുക. “മകനെ നമ്മള്‍ ദരിദ്രരായി തീര്‍ന്നതില്‍ നിനക്ക് ആധി വേണ്ട.നിനക്ക് ദൈവത്തോട് ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും അവിടുത്തേയ്ക്ക് പ്രീതികരമായ് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്ക് വലിയ സമ്പത്ത് കൈവരും”(തോബി.4:21) ഇങ്ങനെ അധികാരത്തോടെ എത്രമാതാപിതാക്കള്‍ക്ക് മക്കളോട് പറയുവാന്‍ കഴിയും?

LEAVE A REPLY

Please enter your comment!
Please enter your name here