ബൈബിൾ കൂടാതെ ഒരു രാജ്യത്തെ ശരിയായി നയിക്കുവാൻ സാധ്യമല്ല: അമേരിക്കന്‍ പ്രസിഡന്റുമാരുടെ ക്രൈസ്തവ വിശ്വാസത്തെ സൂചിപ്പിക്കുന്ന രേഖകളുമായി നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ പ്രത്യേക പ്രദര്‍ശനം

ബൈബിൾ കൂടാതെ ഒരു രാജ്യത്തെ ശരിയായി നയിക്കുവാൻ സാധ്യമല്ല”. അമേരിക്കയുടെ പ്രഥമ പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിംഗ്ടണ്‍ ഇപ്രകാരം പറഞ്ഞത് അദ്ദേഹം ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. ജോര്‍ജ് വാഷിംഗ്ടണ്‍ മുതൽ അമേരിക്കയെ നയിച്ച നിരവധി നേതാക്കന്മാർ ഈ സത്യം മനസ്സിലാക്കി രാജ്യത്തെ നയിച്ചു. ഈ വലിയ സത്യം ലോകത്തിനു മുൻപിൽ തെളിയിച്ചുകൊണ്ട്, അമേരിക്കന്‍ പ്രസിഡന്റുമാരുടെ ക്രൈസ്തവ വിശ്വാസത്തെ സൂചിപ്പിക്കുന്ന രേഖകളുമായി നാഷണല്‍ ആര്‍ക്കൈവ്‌സ് പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നു.

അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുവാന്‍ തയാറെടുക്കുന്ന ഈ അവസരത്തില്‍ അമേരിക്കയിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന ചരിത്ര രേഖകള്‍, അവിടെ സന്ദര്‍ശിക്കുന്നവരോട് പറയുന്നത് അമേരിക്ക എന്ന രാജ്യത്തിന്റെ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തെ കുറിച്ചു കൂടിയാണ്. 1789 ഏപ്രില്‍ മാസം 30-ാം തീയതി രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഉപയോഗിച്ച ബൈബിള്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ മാസം 20-ാം തീയതി മുതല്‍ ഇത് കാണുവാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here