ബന്ധനങ്ങള്‍ അകലാന്‍ പ്രാര്‍ത്ഥന

ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ/ യേശുക്രിസ്തുവിന്‍റെ/ ശക്തിയുള്ള നാമത്തില്‍, അവിടുത്തെ തിരുശരീര രക്തങ്ങളുടെ യോഗ്യതയാല്‍/ എല്ലാ അന്ധകാര ശക്തികളും/ പൈശാചിക ബന്ധനങ്ങളെ/ ദുശ്ശീലങ്ങളും/ എന്നെ (നിന്നെ/ഞങ്ങളെ) വിട്ടുപോകട്ടെ. ഞാന്‍ (നീ/ഞങ്ങള്‍) കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ/ തിരുരക്തത്താല്‍/ വിലയ്ക്കു വാങ്ങപ്പെട്ടവനാണ് (വളാണ്). അന്ധകാരശക്തികള്‍ക്ക്/ എന്‍റെ (ഞങ്ങളുടെ) മേല്‍ അധികാരമില്ല. ഞാന്‍ (ഞങ്ങള്‍) യേശുക്രിസ്തുവിന്‍റേതാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍/ ഞാന്‍ കല്‍പ്പിക്കുന്നു. എന്നെയും (ഞങ്ങളെയും)/ കുടുംബാംഗങ്ങളേയും/ സഹപ്രവര്‍ത്തകരെയും ബാധിച്ചിരിക്കുന്ന/ രോഗത്തിന്‍റെയും തകര്‍ച്ചയുടെയും/ ദുശ്ശീലത്തിന്‍റെയും/ ദുരാത്മാവേ/ പുറത്തു വരിക. യേശുക്രിസ്തുവിന്‍റെ/ കുരിശിന്‍റെ കീഴെ/ ഈ ദുരാത്മാക്കള്‍ ബന്ധിക്കപ്പെടട്ടെ. തിരുരക്തത്താല്‍ കഴുകി/ എന്നെയും എനിക്കുള്ളവരെയും/ ശുദ്ധീകരിക്കേണമേ. വിശുദ്ധ കുരിശിന്‍റേയും/ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും/ വിശുദ്ധ മിഖായേലിന്‍റെയും/ സകല മാലാഖമാരുടെയും/ സകല വിശുദ്ധരുടെയും/ മദ്ധ്യസ്ഥതയും/ വിശുദ്ധ പത്രോസ്, പൗലോസ്/ ശ്ലീഹന്മാരുടെ അപേക്ഷകളും/ എനിക്ക്/ അഭയവും കോട്ടയുമായിരിക്കട്ടെ/ വി. സെബസ്ത്യാനോസിന്‍റെയും/ വി. ഗീവര്‍ഗ്ഗീസിന്‍റെയും മദ്ധ്യസ്ഥതയും/ സകല അപ്പസ്തോലന്മാരുടെയും/ രക്തസാക്ഷികളുടെയും/ പ്രാര്‍ത്ഥനാ സഹായവും/ എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. യേശുവിന്‍റെ/ ശക്തിയുള്ള നാമത്തില്‍/ അസൂയയുടെയും, അഹങ്കാരത്തിന്‍റെയും, അലസതയുടെയും, ശത്രുതയുടെയും, വെറുപ്പിന്‍റെയും, കോപത്തിന്‍റെയും, ആസക്തികളുടെയും/ എല്ലാ ബന്ധനങ്ങളും/ എന്നില്‍ നിന്ന് അകന്നുപോകട്ടെ. കര്‍ത്താവായ യേശുക്രിസ്തു/ നിത്യജീവനിലേക്കും/ രക്ഷയുടെ പൂര്‍ണ്ണതയിലേക്കും/ എന്നെ നയിക്കുമാറാകട്ടെ.
യേശുവേ സ്തോത്രം… യേശുവേ നന്ദി… യേശുവേ ആരാധന…
(തുടര്‍ന്ന് ഭാഷാവരത്തിലോ, അല്ലാതെയോ സ്തുതിക്കുക)

LEAVE A REPLY

Please enter your comment!
Please enter your name here