ഫ്രാന്‍സിസ് പാപ്പയുടെ പുതുവര്‍ഷത്തിലെ ‘കരുണയുടെ വെള്ളി’ രോഗികളായ കുട്ടികളോടൊപ്പം

വത്തിക്കാൻ സിറ്റി: പുതുവര്‍ഷത്തിലെ കരുണയുടെ വെള്ളി രോഗികളായ കുട്ടികളോടൊപ്പം ചിലവഴിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. 2016 ൽ കരുണയുടെ വർഷത്തില്‍ ആരംഭിച്ച ‘കരുണയുടെ വെള്ളി’ ആചരണത്തിന്റെ തുടര്‍ച്ചയായാണ് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ ബംബിനോ ജേസു ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. കുട്ടികളോടും മാതാപിതാക്കളോടും സംസാരിച്ച പാപ്പ സാഹചര്യങ്ങൾ വേദനാജനകമാണെങ്കിലും അതിജീവിക്കുക ആവശ്യമാണെന്ന് പറഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നു മണിയ്ക്കാണ് പാപ്പ വത്തിക്കാനില്‍ നിന്ന്‍ 20 മൈല്‍ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ എത്തിയത്.

120 കുഞ്ഞുങ്ങൾ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ടെന്നു വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 1869 ൽ ഡ്യൂക്സ് സിപിയോൺ സാൽവിയാറ്റി സ്ഥാപിച്ച ആശുപത്രി 1924 ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പ അധികാരത്തിൽ ഇരിക്കുമ്പോൾ സഭയ്ക്ക് സംഭാവനയായി ലഭിക്കുകയായിരുന്നു. പിന്നീട് ‘പോപ്പ് ഹോസ്പിറ്റൽ’ എന്ന പേരിലാണ് ഇത് അറിയപ്പെടുവാൻ തുടങ്ങിയത്. പാപ്പയ്ക്ക് ചിത്രരചന നല്കാനും അവ പ്രദർശിപ്പിക്കാനും ആശുപത്രിയിൽ പ്രത്യേക പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പയുടെ മുൻഗാമികളായ എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും ഈ ആശുപത്രി സന്ദർശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here