ഫ്രാന്‍സിസ്കോയെയും ജസീന്തയേയും മെയ് 13നു വിശുദ്ധരായി പ്രഖ്യാപിക്കും

വത്തിക്കാന്‍: പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും മെയ് 13നു ഫാത്തിമയില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തും. വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച വത്തിക്കാനില്‍ സമ്മേളിച്ച കര്‍ദ്ദിനാള്‍ സംഘമാണ് (Consistory) ഇക്കാര്യം തീരുമാനിച്ചത്. മെയ് 12-13 എന്നീ തിയതികളിലായിരിക്കും പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനം.

ഫ്രാന്‍സിസ്ക്കോ ഒമ്പതാം വയസ്സിലും, ജെസ്സീന്ത മാര്‍ട്ടോ പതിനൊന്നാം വയസ്സിലും ന്യുമോണിയ ബാധിച്ചു മരണപ്പെടുകയായിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഫ്രാന്‍സിസ്കോയെയും ജസീന്താ മാര്‍ട്ടോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നാമത്തെ ആളായ ലൂ​​​സി​​​യ സാന്‍റോസ് (സി​​​സ്റ്റ​​​ർ ലൂ​​​സി​​​യ) 2005-ല്‍ തന്റെ 97-മത്തെ വയസ്സിലാണ് മരിച്ചത്. സിസ്റ്റര്‍ ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നാമകരണ നടപടികള്‍ അടുത്തിടെ ആരംഭിച്ചിരിന്നു.

മെക്സിക്കോയിലെ മൂ​​​ന്നു ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ, ഇ​​​റ്റ​​​ലി​​​ക്കാ​​​ര​​​നാ​​​യ ക​​​പ്പൂ​​​ച്ചി​​​ൻ വൈ​​​ദി​​​ക​​​ൻ ആ​​​ഞ്ച​​​ലോ ഡ ​​​അ​​​ക്രി, സ്പാ​​​നി​​​ഷ് വൈ​​​ദി​​​ക​​​ൻ ഫൗ​​​സ്റ്റീ​​​നോ മി​​​ഹ്വേ​​​സ്, ബ്ര​​​സീ​​​ലി​​​ലെ 30 ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ൾ എന്നിവരുടെ നാ​​​മ​​​ക​​​ര​​​ണവും ഇന്നലെ അം​​​ഗീ​​​ക​​​രിച്ചു. വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള വത്തിക്കാന്‍ സംഘം അന്വേഷണവും പഠനവും പൂര്‍ത്തിയാക്കിയിട്ടുള്ള ഇവരുടെ വിശുദ്ധപദപ്രഖ്യാപനവും ഒക്ടോബര്‍ 15നു വത്തിക്കാനില്‍ നടത്തുവാനും കര്‍ദ്ദിനാള്‍ സംഘം തീരുമാനിച്ചതായി വത്തിക്കാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here