പല വിചാരം എന്ന പ്രശ്നം – ഫാ.പ്രസന്‍രാജ് IMS

 
നാം ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തികള്‍ , ചെറുതോ , വലുതോ ആവട്ടെ അത് വിജയത്തിലെത്തണമെങ്കില്‍ ശ്രദ്ധ ആവശ്യമാണെന്ന് മനഃശാസ്ത്രം പഠിപ്പിക്കുന്നു. ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് ശ്രദ്ധ മാറിപ്പോയാല്‍ വിജയം അസാദ്ധ്യം തന്നെ . ശ്രദ്ധക്കുറവിന് നാം പലവിചാരം എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ഇതിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുന്‍പായി പലവിചാരങ്ങള്‍ ആക്രമിച്ചു കീഴടക്കുന്ന നമ്മുടെ അശ്രദ്ധയെക്കുറിച്ച് ചിന്തിക്കാം. ശ്രദ്ധയോടെ ഒരു കാര്യം ചെയ്യുന്നതിന് ‘അവബോധം’ ആവശ്യമാണ്. ഉദാഹരണത്തിന് ഏതെങ്കിലും പൊതുവായ ഒരു കാര്യം മറ്റുള്ളവരെ അറിയിക്കാന്‍ ഉള്ളപ്പോള്‍ – ‘എല്ലാവരുടേയും ശ്രദ്ധയ്ക്ക്’ എന്നു നാം ആദ്യം പറയുന്നു. ശ്രദ്ധയ്ക്ക് മൂല്യമുണ്ട്. അത് നമ്മുടെ മനസ്സിന്‍റെ അദ്ധ്വാനമാണ്. അഥവാ ഇച്ഛാശക്തി. ശ്രദ്ധ അവിചാരിതമായി സംഭവിക്കുന്ന ഒന്നല്ല. നമ്മുടെ പരിശ്രമ ഫലമാണ്- അവബോധം ജനിക്കുന്നു. എന്നാല്‍ പലവിചാരങ്ങള്‍ നമ്മുടെ ഉള്ളില്‍ കടന്നു കൂടുന്നത് നമ്മുടെ ബോധമനസ്സിന്‍റെ സമ്മതം കൂടാതെയാണ്. നാം എത്ര നാള്‍ അവ നമ്മുടെ ബോധമനസ്സില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവോ അത്രയും നാള്‍ മാത്രം.
സാധാരണയായി ഉണ്ടാകുന്ന പലവിചാരങ്ങള്‍ നാം സ്വാഗതം ചെയ്യാത്തതും മനസ്സറിവില്ലാത്തതും ആണ്. ഇവ മൂന്നു തരത്തിലുള്ളവയാണ്.
1. നമുക്കു ചുറ്റുമുള്ള ലോകം
2. നമ്മുടെ ഓര്‍മ്മകള്‍
3. നമ്മുടെ സങ്കല്പങ്ങള്‍
നിരന്തരമായി ധ്യാനാത്മക പ്രാര്‍ത്ഥന നടത്തുന്നവര്‍ക്ക് ഈ പ്രാര്‍ത്ഥനയില്‍ അവരനുഭവിക്കുന്ന്. നേരിടേണ്ടി വരുന്ന, ആദ്ധ്യാത്മികപോരാട്ടം സുപരിചിതമാണ്. ദൈവത്തെക്കുറിച്ചും ദൈവീകകാര്യങ്ങളെക്കുറിച്ചും ഉള്ള ശ്രദ്ധ നഷ്ടമാകുന്നതിന് അതു കാണമാക്കുന്നു. ബോധമനസ്സിനെ ഉണര്‍ത്തേണ്ടത് അനിര്‍വാര്യമാണ്. ലോകം പലതരത്തിലുള്ള പലവിചാരങ്ങളുടെ കലവറയാകയാല്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ശാന്തമായ ഒരു സ്ഥലം തേടേണ്ടി വരുന്നു. സുവിശേഷങ്ങള്‍ ഇതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ഈശോ എപ്പോഴും പ്രാര്‍ത്ഥനയ്ക്കായി ഏകാന്തമായ സ്ഥലങ്ങളിലേക്ക് തനിച്ച് പിന്‍വാങ്ങിയിരുന്നു.
ഇനി നാം ഒരു സന്യാശ്രമ മതില്ക്കെട്ടിനുള്ളില്‍ ധ്യാനിക്കുകയാണെങ്കില്‍പ്പോലും പലവിചാരങ്ങള്‍ നമ്മെ അലട്ടി ക്കൊണ്ടിരിക്കും – വളരെ വിചിത്രവും വിദഗ്ധവുമായ രീതികളില്‍. ഇവിടെയാണ് നാം ഇച്ഛാശക്തിയെ ഉണര്‍ത്തേണ്ടത്; പലവിചാരങ്ങള്‍ക്ക് കടിഞ്ഞാണിടേണ്ടത്. നാമാഗ്രഹിക്കാത്ത പലകാര്യങ്ങളും കൊണ്ട് നമ്മുടെ മനസ്സു നിറയുന്നുണ്ട.് എന്നും ഏറ്റുമുട്ടലുകളും നടക്കുന്നു.ഇതു നിരന്തരമായ അനുഭവമാകയാല്‍ ജീവിതത്തിന്‍റെ ഒരു ഭാഗമായി തള്ളിക്കളയുന്നു. ഇവ പലതും അര്‍ത്ഥമില്ലാത്തവയാണ്- യുക്തിയ്ക്കും ബുദ്ധിയ്ക്കും ചേരാത്തവ. അതുകൊണ്ട് അവയെ നേരിടുന്നതിലും കൂടുതല്‍ ഫലവത്തായത് അവയെ ഗൗനിക്കാതിരിക്കുക എന്നതാണ്. അതുമായി എതിര്‍ത്തു നില്‍ക്കരുത്. നമ്മുടെ ആത്മീയ ജീവന്‍ നഷ്ടമാകാന്‍ സാദ്ധ്യതയുള്ളതില്‍ നിന്നെല്ലാം പെട്ടെന്ന് ഒഴിഞ്ഞുമാറാനാണ് ബുദ്ധിയും വിവേകവും നിര്‍ദ്ദേശിക്കുന്നത്.
പ്രധാനവും അപ്രധാനവുമായ പലകാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നു. എന്നാല്‍ അവയില്‍ “ഒരു കാര്യം മാത്രമാണ് ആവശ്യം” എന്ന് യേശുനാഥന്‍ പറയുന്നു. അതില്‍ നിന്ന് നമ്മെ അകറ്റുന്ന എന്തിനെയും ചെറുത്തു നില്‍ക്കണം. കാരണം ജീവന്‍റെ ഉറവിടത്തില്‍ നിന്ന് അതു നമ്മെ അകറ്റുന്നു. പലവിചാരങ്ങള്‍ക്കായി നാം വാതില്‍ തുറന്നാല്‍ സംജാതമാകുന്ന മാനസിക സംഘര്‍ഷത്തില്‍പ്പെട്ട് “ഒരു കാര്യം മാത്രമാണ് ആവശ്യം” എന്ന് ക്രിസ്തുനാഥന്‍ പഠിപ്പിക്കുന്ന തത്വത്തില്‍ നിന്ന് നാം പെട്ടെന്ന് അകന്നുപോകുന്നു. ഇതാണ് ഏറ്റവും വലിയ ക്രമക്കേട്- നമ്മുടെ ആത്മീയജീവന് ഹാനികരമായി ഭവിക്കുന്ന ക്രമക്കേട്. ഈ അശ്രദ്ധയുടെ പരിണിതഫലങ്ങളെ നാം സഗൗരവം വിലയിരുത്തണം.
ലോകം കൗശലം പ്രയോഗിച്ചാണ് അനേകരെ നിരീശ്വരവാദികളാക്കുന്നത്. നേരിട്ട് ആരും പറയുന്നില്ല ഞങ്ങള്‍ നിരീശ്വരവാദികളാണെന്ന്, ദൈവത്തെ മാനിക്കുന്നവരല്ല എന്ന്. നമ്മുടെ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്ന മായാജാലം തന്നെ മതിയായ കെണികളാണ്. വൈദ്യുതോപകരണങ്ങളുടെ ആകര്‍ഷണീയങ്ങളായ അത്ഭുതനിര, ഒന്ന് ഒന്നിനെക്കാള്‍ വശീകരണ ശക്തിയുള്ളവ. കൂടാതെ വിപണിയില്‍ എത്തുന്ന നൂതനങ്ങളായ ഗ്രഹോപകരണങ്ങള്‍ – ഒന്നിന്‍റെ ഓര്‍മ്മ മനസ്സില്‍ നിറയുന്നതിനുമുന്‍പു തന്നെ മറ്റൊന്ന് വന്നു കഴിഞ്ഞു. നിശ്ശബ്ദത ഭേദിച്ചുകൊണ്ട് രാത്രിയെന്നോ പകലെന്നോ വ്യത്യാസം കല്പിക്കാതെ നടത്തുന്ന ശബ്ദകോലാഹലങ്ങള്‍, ഉച്ചഭാഷണികളുടെ ശബ്ദം തുടങ്ങിയവ ഒരാത്മാവിന്‍റെ ആത്മീയ പീഡനങ്ങളായി മാറുന്നു. ചത്തു ജീവിക്കുന്ന ഈ ആത്മാക്കള്‍ക്ക് ദൈവസ്വരത്തിന് – മനഃസാക്ഷിയുടെ സ്വരത്തിന്- ചെവികൊടുക്കാന്‍ സാദ്ധ്യമല്ല.
ഇന്ന് നാം പ്രലോഭന ഹേതുക്കളെ തേടിപ്പോകേണ്ടതില്ല – അവ നിഴല്‍ പോലെ നമ്മുടെ പിന്നാലെയുണ്ട്. എല്ലാം മറന്ന് സ്വസ്ഥമായിരിക്കാനും ഉറങ്ങാനും സാധിക്കുമായിരുന്ന നമ്മുടെ വീടുകള്‍ പോലും ഇന്ന് മേല്‍പ്പറഞ്ഞ കെണികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതാണ് നമ്മുടെ ഇന്നത്തെ അവസ്ഥ. ആധുനികലോകം ഈ രീതിയില്‍ ദൈവത്തില്‍ നിന്നകന്ന് വലിയ വിപത്തുകളിലേയ്ക്ക് നിപതിക്കുന്നു.
അധികം താമസിയാതെ,നാം നമ്മോടുതന്നെ ചെയ്യുന്ന തെറ്റിനെ തിരിച്ചറിയുമെന്നും ഈ ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും, എൃമിരശെ ഠവീാുീിെ എഴുതിയ ‘ഒീൗിറ ീള ഒലമ്ലി” എന്ന കൃതിയിലൂടെ ദൈവം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് -“ദൈവത്തെ വഞ്ചിക്കുന്നവനെ എല്ലാം വഞ്ചിക്കുന്നു”എന്നത് – ഒരിക്കല്‍ മുഴങ്ങി കേള്‍ക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here