പരീക്ഷകളുടേയും മറ്റും വിജയത്തിനുള്ള പ്രാര്‍ത്ഥന

ഞങ്ങളുടെ ഗുരുനാഥനായ യേശുനാഥാ അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമെ. എന്തെന്നാല്‍ അങ്ങാണല്ലോ എന്‍റെ രക്ഷകനായ ദൈവം. അങ്ങയുടെ സന്നിധിയിലേയ്ക്ക് എന്‍റെ ബുദ്ധിയും മനസ്സും എന്‍റെ കഴിവുകളും ഞാന്‍ ഉയര്‍ത്തി സമര്‍പ്പിക്കുന്നു. എന്‍റെ പാഠങ്ങള്‍ ശരിയായി പഠിക്കുവാനും എന്നെ അനുഗ്രഹിക്കണമെ. തിന്മയായിട്ടുള്ളതൊന്നും എന്‍റെ ബുദ്ധിയില്‍ പ്രവേശിക്കുവാന്‍ അനുവദിക്കരുതെ. എന്‍റെ പരീക്ഷയുടെ (ഇന്‍റര്‍വ്യൂ, ടെസ്റ്റ്) സമയത്ത് അങ്ങ് എന്‍റെകൂടെ ഉണ്ടായിരിക്കണമെ. ശരിയായ ഉത്തരം എഴുതുവാന്‍ (പറയുവാന്‍) അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് എന്‍റെ ബുദ്ധിയേയും മനസ്സിനേയും പ്രകാശിപ്പിക്കണമെ. എനിക്കു ലഭിക്കുന്ന അറിവും കഴിവും വിജയവുമെല്ലാം അങ്ങയുടെ സ്തുതിക്കും മഹത്വത്തിനുമായി വിനിയോഗിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. ഈ പ്രാര്‍ത്ഥന കങട കൂട്ടായ്മയോടുകൂടി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here