നന്മരണ പ്രാര്‍ത്ഥന

ജീവന്‍റേയും മരണത്തിന്‍റേയും നാഥനായ ഈശോയെ, എന്‍റെ മരണസമയം ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. എന്‍റെ അന്ത്യവേളയില്‍ അനുതാപാധിക്യത്താല്‍ തകര്‍ന്ന ഹൃദയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ സഹിക്കുവാനുള്ള ശക്തിയും പൈശാചിക പ്രലോഭനങ്ങളില്‍ വിജയവും എനിക്കു നല്‍കിയരുളേണമേ. ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ സുബോധത്തോടെ കൂദാശകള്‍ സ്വീകരിച്ച്, “പിതാവേ അങ്ങേ തൃക്കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു”എന്നു പറഞ്ഞുകൊണ്ട് അന്ത്യശ്വാസം വിടുവാന്‍ എനിക്കിടയാക്കണമേ. പൂങ്കാവനത്തില്‍ വച്ച് മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ, ഇപ്പോള്‍ മരണാസന്നരായിരിക്കുന്നവരെ അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കണമേ. ഈശോ മറിയം ഔസേപ്പേ, എന്‍റെ ആത്മാവിന് സദാ കൂട്ടായിരിക്കണമേ. ആമ്മേന്‍

LEAVE A REPLY

Please enter your comment!
Please enter your name here