ദൈവത്തിങ്കലേക്ക് തിരിയാന്‍ വൈകരുത്: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: ദൈവത്തിങ്കലേക്ക് തിരിയാന്‍ വൈകരുതെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ‘@Pontifex’ എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നുള്ള ട്വീറ്റ് വഴിയാണ് ദൈവത്തിങ്കലേക്ക് തിരിയാന്‍ ആത്മപരിശോധനക്ക് ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തെ ക്ഷണിച്ചത്. “ദൈവത്തിങ്കലേയ്ക്കു തിരിയണമെങ്കില്‍ ഓരോ ദിവസവും നാം ആത്മപരിശോധനചെയ്യണം. ഇനിയും വൈകാതെ ഓരോ ദിനാന്ത്യത്തിലും അഞ്ചുനിമിഷമെങ്കിലും ഹൃദയപരിവര്‍ത്തനത്തെക്കുറിച്ചും ദൈവത്തിങ്കലേയ്ക്കു തിരിയുന്നതിനെക്കുറിച്ചും ചിന്തിക്കാം” #SantaMarta. ഇതായിരിന്നു പാപ്പയുടെ ട്വീറ്റ്. ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളിലാണ് ഈ സന്ദേശം ഫ്രാന്‍സിസ് പാപ്പ സാമൂഹ്യശൃംഖലയില്‍ പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here