ദിവ്യകാരുണ്യ ചാപ്പലുകളുടെ സാന്നിധ്യം മെക്‌സിക്കന്‍ നഗരത്തിലെ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറക്കുന്നതിനു കാരണമായതായി പഠനം

മെക്‌സിക്കോ സിറ്റി: നിത്യാരാധന ചാപ്പലുകള്‍ സ്ഥാപിതമായ ശേഷം മെക്‌സിക്കോയില്‍ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറഞ്ഞതായി പഠനം. 2010 മുതല്‍ 2015 വരെ നടത്തിയ പഠനത്തിലാണ് കൊലപാതകത്തിന്റെ പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ച മെക്സിക്കന്‍ നഗരമായ സിയൂദാദ് ജുവാറസ് എന്ന പട്ടണത്തില്‍ ഈ പ്രത്യേക മാറ്റം നിരീക്ഷകര്‍ ശ്രദ്ധിച്ചത്. 2013-ല്‍ ആണ് ആദ്യമായാണ് നിത്യാരാധന ചാപ്പല്‍ ഇവിടെ സ്ഥാപിതമായത്. ഇതിനു ശേഷമാണ് പ്രദേശത്ത് നടക്കുന്ന അക്രമ സംഭവങ്ങളില്‍ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്.

2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ പട്ടണത്തില്‍ നടന്നിരുന്ന കൊലപാതകങ്ങളുടെ എണ്ണം 3766-ല്‍ നിന്നും 256 ആയി കുറഞ്ഞതായി കണക്കുകള്‍ തെളിയിക്കുന്നു. ദിവ്യകാരുണ്യനാഥനോടുള്ള ഭക്തിയും ആരാധനയും മൂലമാണ് ഇത്തരമൊരു മാറ്റം സമൂഹത്തില്‍ ഉണ്ടായതെന്ന് നഗരവാസികള്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. സ്ഥലത്തെ വൈദികനായ ഫാദര്‍ പട്രീസിയോ ഹിലീമെനും പ്രദേശവാസികളാണ് ആരാധന ചാപ്പലുകള്‍ പ്രദേശത്ത് സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തത്.

“സിയൂദാദ് ജുവാറസ് എന്ന മെക്‌സിക്കന്‍ നഗരം കൊലപാതങ്ങളുടെ പേരിലാണ് പ്രശസ്തി ആര്‍ജിച്ചിരിന്നത്. 2008-2010 കാലത്തില്‍ ലോകത്തെ ഏറ്റവും അരാചകത്വം നിറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലായിരുന്നു സിയൂദാദിന്റെ സ്ഥാനം. യുഎസിലേക്ക് മയക്കുമരുന്ന് കടത്തുവാന്‍ വേണ്ടി ശ്രമിക്കുന്ന ചില ഗ്രൂപ്പുകളാണ് എല്ലാ കൊലപാതകങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു ദിവസം 40 പേര്‍ വരെ ഇവിടെ കൊല്ലപ്പെടുന്ന സ്ഥിതി ഇവിടെ തുടര്‍ന്നു പോന്നിരുന്നു”.

“2013-ല്‍ ആണ് ഇവിടെ ആദ്യമായി ഒരു ദിവ്യകാരുണ്യ ചാപ്പല്‍ തുടങ്ങിയത്. അതിനു ശേഷം പ്രദേശത്തെ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറയുന്നതായി കണ്ടു. ഇതേ തുടര്‍ന്ന് പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് പ്രദേശത്ത് കൂടുതല്‍ നിത്യാരാധന ചാപ്പലുകള്‍ സ്ഥാപിച്ച് തുടങ്ങിയത്. ഓരോ വര്‍ഷവും 10 ചാപ്പലുകളാണ് പ്രദേശത്ത് ഉയര്‍ന്നത്. സദാസമയവും ദിവ്യകാരുണ്യ ഈശോയേ ആരാധിക്കുന്ന കേന്ദ്രമായി ഇവിടെ മാറി. പട്ടണത്തിന്റെ മുഖഛായ തന്നെ ഇതോടെ മാറ്റപ്പെട്ടു”. ഫാദര്‍ പട്രീസിയോ ഹിലീമെനു പറയുന്നു.

2016 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രദേശം സന്ദര്‍ശിക്കുകയും, ദിവ്യകാരുണ്യ ഈശോയോടുള്ള മഹത്വം വിശ്വാസികളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി കാണുന്ന നഗരം, ഇന്ന് ലോകത്തിലെ സുരക്ഷിത നഗരങ്ങളില്‍ ഒന്നായി മാറുകയാണ്. യുഎസിലെ തന്നെ പല നഗരങ്ങളെ അപേക്ഷിച്ചും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും സിയൂദാദ് ജുവാറസില്‍ ഇന്ന് കുറവാണ്. ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യം മനുഷ്യസമൂഹത്തെ നവീകരണത്തിലേക്ക് നയിക്കുന്നതിന്റെ ഉത്തര ഉദാഹരണമായി ഈ മെക്‌സിക്കന്‍ നഗരം ഇന്ന് നിലകൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here