തിരുഹൃദയ പ്രതിഷ്ഠാജപം

ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ കുടുംബത്തേയും ഞങ്ങളെ ഓരോരുത്തരെയും അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍ ഞങ്ങളോടു ക്ഷമിക്കണമേ, ഈ കുടുംബത്തിലുള്ളവരേയും ഇവിടെനിന്നകന്നിരിക്കുന്നവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കേണമേ. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലുംനിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. ആമ്മേന്‍.

LEAVE A REPLY

Please enter your comment!
Please enter your name here