തപസ്സുകാലം: മൂന്നാംവാരം: വെള്ളി – 9/3/2018

ഒന്നാം വായന
ഹോസിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (14:1-10)
(ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും
വിളിക്കുകയില്ല)
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ നിന്‍റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്‍റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്‍റെ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നമ്മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും. അസ്സീറിയായ്ക്കു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരി ചെയ്യാന്‍ ഞങ്ങള്‍ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെത്തുന്നു.
ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെമേല്‍ സ്നേഹം ചൊരിയും. കാരണം, അവരോടുള്ള എന്‍റെ കോപം അകന്നിരിക്കുന്നു. ഇസ്രയേലിനു ഞാന്‍ തുഷാരബിന്ദുപോലെയായിരിക്കും. ലില്ലിപോലെ അവന്‍ പുഷ്പിക്കും.ഇലവുപോലെ അവന്‍ വേരുറപ്പിക്കും. അവന്‍റെ ശാഖകള്‍ പടര്‍ന്നു പന്തലിക്കും. അവന് ഒലിവിന്‍റെ മനോഹാരിതയും ലബനോന്‍റെ പരിമളവും ഉണ്ടായിരിക്കും. അവര്‍ തിരിച്ചു വന്ന് എന്‍റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവര്‍ പുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്ധം? നിനക്ക് ഉത്തരമരുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്. നിത്.ഹരിതമായ സരളമരംപോലെയാണ് ഞാന്‍. നിനക്കു ഫലം തരുന്നത് ഞാനാണ്. ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്‍റെ വഴികള്‍ ഋജുവാണ്. നീതിമാന്‍മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(81:5ര-7മ,7bc-8,9-10ab3+16)
R ( v10+8b)നിന്നെ മോചിപ്പിച്ചദൈവമായ കര്‍ത്താവു ഞാനാണ്; ഇസ്രായേലേ, നീ എന്‍റെ വാക്കു കേട്ടിരുന്നെങ്കില്‍!
1. അപരിചിതമായ ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു: ഞാന്‍ നിന്‍റെ തോളില്‍നിന്നു ഭാരം ഇറക്കിവച്ചു; നിന്‍റെ കൈകളെ കുട്ടയില്‍നിന്നു വിടുവിച്ചു. കഷ്ടകാലത്തു നീ വിളിച്ചപേക്ഷിച്ചു; ഞാന്‍ നിന്നെ മോചിപ്പിച്ചു.
R നിന്നെ മോചിപ്പിച്ച…………
2. അദൃശ്യനായി ഇടിമുഴക്കത്തിലൂടെ നിനക്ക് ഉത്തരമരുളി; മെരീബാ ജലാശയത്തിനരികെവച്ചു ഞാന്‍ നിന്നെ പരീക്ഷിച്ചു. എന്‍റെ ജനമേ, ഞാന്‍ മുന്നറിയിപ്പു നല്‍കുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കുക; ഇസ്രായേലേ, നീ എന്‍റെ വാക്കു കേട്ടിരുന്നെങ്കില്‍!
R നിന്നെ മോചിപ്പിച്ച…………
3. നിങ്ങളുടെയിടയില്‍ അന്യദൈവമുണ്ടാകരുത്; ഒരന്യദൈവത്തെയും നീ വണങ്ങരിത്. ഈജിപ്തു ദേശത്തുനിന്നു നിന്നെ മോചിപ്പിച്ച ദൈവമായ കര്‍ത്താവു ഞാനാണ്.
R നിന്നെ മോചിപ്പിച്ച…………
4. എന്‍റെ ജനം എന്‍റെ വാക്കു കേട്ടിരുന്നെങ്കില്‍, ഇസ്രായേല്‍ എന്‍റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍, ഞാന്‍ മേല്‍ത്തരം ഗോതമ്പുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; പാറയില്‍ നിന്നുള്ള തേന്‍കൊണ്ടു നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.
R നിന്നെ മോചിപ്പിച്ച…………
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കര്‍ത്താവായ യേശുക്രിസ്തുവേ,അങ്ങേയ്ക്കു മഹത്വവും സ്തുതിയും
(മത്താ.4:17) കര്‍ത്താവ് അരുളിച്ചെയ്യുന്നു: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു മഹത്വവും സ്തുതിയും .
സുവിശേഷം
വി. മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (12:28b-34)
(നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്)
അക്കാലത്ത്, നിയമജ്ഞരിലൊരുവന്‍ മുമ്പോട്ടുവന്ന് യേശുവിനോടു ചേദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലോ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണമനസ്സോടും, പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല. നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണ മനസ്സോടും പൂര്‍ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവന്‍ ബുദ്ധിപൂര്‍വ്വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here