ക്ഷമിക്കുവാനാവാത്ത നൊമ്പരങ്ങള്‍

ദൈവത്തിന്‍റെ ആത്മാവ് നമ്മെ നയിക്കണമെങ്കില്‍ ക്ഷമിക്കുവാന്‍ നാം തയ്യാറാകണം. ക്ഷമിച്ചാലെ പ്രാരത്ഥന കേള്‍ക്കു.”ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.വിദ്വേഷത്തിന്‍റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷം മൂലം പലരും അശുദ്ധരായിത്തീര്‍ന്നു”(ഹെബ്രാ.12:15)
ക്ഷമിക്കണമെന്നത് ദൈവകല്പനയാണ്. മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടു ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല. യേശുവിന്‍റെ കുരിശുമരണം ഒരു പരാജയമായിരുന്നില്ല.മൂന്നാംനാള്‍ ഉയിര്‍ത്ത് ക്ഷമയുടെ മഹത്വം യേശു നമുക്ക് കാണിച്ചുതരുന്നു.
“അതിനാല്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരും, വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍. ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ച് സഹിഷ്ണതയോടെ വര്‍ത്തിക്കുവിന്‍”(കൊളോ.3:12-13)കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ തന്നെ നിങ്ങളും ക്ഷമിക്കണം. അപ്പന്‍ ശപിച്ചവനെ ദൈവം അനുഗ്രഹിച്ചു. വിശുദ്ധ ഫ്രാന്‍സീസ്സ് അസ്സീസ്സി ക്ഷമിച്ചു, രണ്ടാം ക്രിസ്തുവായി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ തന്നെ വെടിയുതിര്‍ത്ത് കൊല്ലാന്‍ നോക്കിയ കൊലയാളി അലിഅഖയെ ജയിലില്‍ സന്ദര്‍ശിച്ച് ക്ഷമ കൊടുത്ത് അവനോട് സംസാരിച്ച് തലയില്‍ കൈവെച്ചനുഗ്രഹിച്ചു.സ്വന്തം മകള്‍ സിസ്റ്റര്‍ റാണി മരിയയെ മദ്ധ്യപ്രദേശില്‍ വെച്ച് നിഷ്ഠൂരമായി കുത്തിക്കൊന്ന സമന്ദര്‍സിംഗിനോട് ക്ഷമിച്ച സഹോദരി സി.ഷെല്‍മി, അവരുടെ മാതാപിതാക്കള്‍ ക്ഷമിച്ചു. നമുക്കും ക്ഷമിക്കാം, സഹിക്കാം, പ്രാര്‍ത്ഥിക്കാം, പങ്കുവയ്ക്കാം. ക്ഷമാശീലന് കുറച്ചുകാലത്തോയ്ക്കു മാത്രമേ സഹിക്കേണ്ടി വരു. അതു കഴിഞ്ഞാല്‍ അവന്‍റെ മുമ്പില്‍ സന്തോഷം പൊട്ടി വിടരും.ക്ഷമിയ്ക്കാത്ത വ്യക്തി ബന്ധനത്തിനടിമയാണ്. സാത്താന്‍റെ കൈയ്യിലെ ഉപകരണമാണ്. ബന്ധത്തകര്‍ച്ച മാറിയാലേ ബന്ധനം മാറുകയുള്ളു. അപ്പോള്‍ മാത്രമേ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിയ്ക്കു.

LEAVE A REPLY

Please enter your comment!
Please enter your name here