ക്രിസ്തുവിനു സാക്ഷ്യം വഹിച്ച പന്ത്രണ്ടുപേര്‍ കൂടി വിശുദ്ധപദവിയിലേക്ക്

വത്തിക്കാൻ: ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചു നിത്യതയിലേക്ക് യാത്രയായ പന്ത്രണ്ടോളം പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രേഖയില്‍ മാര്‍പാപ്പ ഒപ്പ് വെച്ചു. മെയ് 4ന് വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കർദിനാൾ ആഞ്ചലോ അമാട്ടോയുമായുള്ള കൂടികാഴ്ചക്കു ശേഷമാണ് നടപടി. 5 പേരെ വാഴ്ത്തപ്പെട്ട പദവിയിലേക്കും 7 പേരെ ധന്യപദവിയിലേക്കുമാണ് ഉയര്‍ത്തുന്നത്.

കപ്പൂച്ചിന്‍ സഭാംഗം ധന്യനായ ഫാ. ഫ്രാന്‍സിസ് സൊലാനോ കാസി, അമലോത്ഭവനാഥയുടെ സഹോദരിമാര്‍ എന്ന സന്ന്യാസസഭാ സ്ഥാപകയും ഫ്രാന്‍സ് സ്വദേശിയുമായ ധന്യയായ മരിയ അഡലൈഡ് ദെ ബാസ് ത്രേഗ്വിലിയോണ്‍, ഉണ്ണീശോയുടെ പാവപ്പെട്ട സഹോദരിമാര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകയും ധന്യയുമായ ക്ലാരാ ഫെ, ഈശോയുടെ തിരുഹൃദയത്തിന്‍റെ ദാസിമാരുടെ സഭാസ്ഥാപകയായ ധന്യയായ കതലീനാ മരിയ റോഡ്രിക്സ് എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.

ഇറ്റലിയിലെ ഫ്ലോറന്‍സിന്‍റെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ഏലിയ ദേലാ കോസ്താ, വിയറ്റ്നാമിലെ കർദിനാൾ ഫ്രാന്‍കോയ്സ് വാന്‍ തുവാന്‍, ഈശോയുടെ തിരുഹൃദയത്തിന്‍റെ ഊര്‍സുലൈന്‍ സഹോദരിമാരുടെ സഭാസ്ഥാപക ജൊവാന്നാ മനേഗിനി, പാവങ്ങളുടെ ദാസിമാരുടെ സന്ന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായിരിന്ന വിന്‍ചെന്‍സീനോ കുസ്മാനോ, സമാധാന രാജ്ഞി സമൂഹത്തിന്‍റെ സ്ഥാപകനും കുടുംബസ്ഥനുമായ അലക്സാണ്ടര്‍ നൊത്താഗര്‍, ആത്മീയ സിദ്ധികളുടെയും വെളിപാടുകളുടെയും പേരില്‍ അറിയപ്പെട്ട എഡ്വിഗെ കര്‍ബോനി, ഓപൂസ് ദേയി സന്ന്യാസസമൂഹാംഗവും മെക്സിക്കന്‍ സ്വദേശിനിയുമായ മരിയ ഗ്വാഡലൂപെ ഓര്‍തിസ്, എന്നിവരെ ധന്യ പദവിയിലേക്കാണ് ഉയര്‍ത്തുന്ന

LEAVE A REPLY

Please enter your comment!
Please enter your name here