കൊളോസിയത്തിലെ മാര്‍പാപ്പയുടെ കുരിശിന്റെ വഴി: ധ്യാനചിന്തകള്‍ ഉള്‍പ്പെടുത്തിയ പുസ്തകം തയ്യാറാക്കി

വത്തിക്കാന്‍: ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസ്സിയത്തില്‍ വച്ചു മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുരിശിന്‍റെ വഴിക്കു ധ്യാനവിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം തയ്യാറാക്കി. ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പ്രാര്‍ത്ഥന പുസ്തകം തയ്യാറാക്കിയത്.

ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി, വിവിധ യൂണിവേഴ്സിറ്റികളില്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രൊഫ. ആന്‍ മരീ പെല്ലെറ്റിയേറാണ് പ്രത്യേക പ്രാര്‍ത്ഥാനാപുസ്തകം തയാറാക്കിയത്. കുടുംബിനിയും മൂന്നു കുട്ടികളുടെ മാതാവുമായ പ്രൊഫ. ആന്‍ മരീ 2014-ലെ ജോസഫ് റാറ്റ്സിംഗര്‍ അവാര്‍ഡ് ജേതാവു കൂടിയാണ്.

ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കു ആരംഭിക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15നാണ് കുരിശിന്റെ വഴി നടക്കുക. ഇക്കഴിഞ്ഞ ഇരുപത്തി ഒന്‍പതാം തീയതിയാണ് വിശുദ്ധവാരത്തിലെ മാര്‍പാപ്പയുടെ ശുശ്രൂഷകളെ പറ്റിയുള്ള വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here