കാരുണ്യത്തിന്റെ ഇടയന്‍ ബിഷപ്പ് വില്യം കര്‍ളിന്‍ വിടവാങ്ങി

വാഷിംഗ്ടണ്‍ ഡിസി: വിശുദ്ധ മദര്‍ തെരേസയുടെ അടുത്ത സുഹൃത്ത് എന്ന നിലയിലും പാവങ്ങള്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി ജിവിതം മാറ്റിവെച്ച ഇടയന്‍ എന്ന നിലയിലും ശ്രദ്ധയാകര്‍ഷിച്ച അമേരിക്കന്‍ ബിഷപ്പ് വില്യം ജി. കര്‍ളിന്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് തൊണ്ണൂറാം വയസ്സിലായിരിന്നു അന്ത്യം. 1970ല്‍ മദര്‍ തെരേസയുടെ അമേരിക്ക സന്ദര്‍ശന മദ്ധ്യേയെയാണ് ബിഷപ്പ് വില്യമുമായി പരിചയത്തിലാകുന്നത്. അന്ന് ഇടവക വികാരിയായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായ മദര്‍ അദ്ദേഹത്തെ ഭാരതത്തിലേക്ക് ക്ഷണിച്ചു. പിന്നീട് അദ്ദേഹം ഭാരതം സന്ദര്‍ശിച്ചു.

വാഷിംഗ്ടണില്‍ എയിഡ്‌സ് രോഗികള്‍ക്കായി തുറന്ന ഗിഫ്റ്റ് ഓഫ് പീസ് അഗതികേന്ദ്രമടക്കം മദറിന്റെ അമേരിക്കയിലെ പല പദ്ധതികളിലും ബിഷപ്പ് കര്‍ളിന്‍ പങ്കാളിയായിരുന്നു. 1988 മുതലുള്ള ആറു വര്‍ഷം വാഷിംഗ്ടണ്‍ അതിരൂപതയില്‍ സഹായ മെത്രാനായി സേവനം ചെയ്ത ബിഷപ്പ് കര്‍ളിന്‍ 1994 ല്‍ നോര്‍ത്ത് കരോളൈന സംസ്ഥാനത്തെ ഷാര്‍ലറ്റ് രൂപതയുടെ ബിഷപ്പായി നിയമിതനായി. 2002 ല്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‍ വിരമിക്കുകയായിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here