ഓരോ ഭവനത്തിലും ഒരു ബൈബിൾ’ എന്ന ലക്ഷ്യത്തിലേക്ക് ഫിലിപ്പീൻസ്

മനില: ‘ഓരോ ഭവനത്തിലും ഒരു ബൈബിൾ’ എന്ന പദ്ധതി ഫിലിപ്പീൻസില്‍ യാഥാര്‍ത്ഥ്യമാകുന്നു. സുവിശേഷവത്കരണ യജ്ഞം വഴി രാജ്യത്തെ അമ്പത് ലക്ഷം പാവപ്പെട്ട ഫിലിപ്പീൻ കുടുംബങ്ങൾക്ക് ബൈബിൾ നൽകുക എന്നതായിരുന്നു പദ്ധതി. എന്നാൽ എൺപത്തിയാറു കത്തോലിക്കാ രൂപതകളുടെ സഹായത്തോടെ രാജ്യമെങ്ങും പദ്ധതി വ്യാപിപ്പിക്കുകയായിരിന്നു. ബൈബിൾ പഠനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയെന്നത് ശ്രദ്ധേയമാണ്.

2008ൽ ആരംഭിച്ച പദ്ധതിയുടെ പൂർത്തികരണത്തിന് സഹകരിച്ചവർക്ക് മനില സഹായ മെത്രാൻ ബ്രോഡെറിക്ക് പബിലോ നന്ദി രേഖപ്പെടുത്തി. രണ്ടായിരത്തിനടുത്ത് ഇടവകകളാണ് ബൈബിൾ വിതരണത്തിനും ബൈബിൾ പഠനപ്രവർത്തനങ്ങൾക്കുമായി മുന്നോട്ടു വന്നത്.

Also Read: ‍ ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ഫിലിപ്പീന്‍സ് പ്രസിഡന്‍റ് പ്രഖ്യാപിച്ചു

ഫിലിപ്പീൻസിലെ അല്‍മായ കൗൺസിൽ, കത്തോലിക്കാ ബൈബിൾ സൊസൈറ്റി , സേക്രമെറ്റൻ ഫാദേഴ്സ്, ബൈബിൾ അപ്പസ്തോലേറ്റിന്റെ എപ്പിസ്കോപ്പൽ കമ്മീഷൻ തുടങ്ങിയ സംഘടനകളുടെ കൃത്യമായ സഹകരണം പദ്ധതിക്കു മുതല്‍കൂട്ടായെന്ന് ബിഷപ്പ് പറഞ്ഞു.

Must Read: ‍ നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു

ദൈവവചനമായ ബൈബിൾ വഴി അനുഗ്രഹീത ജീവിതത്തിലേക്ക് ജനങ്ങൾ ദൈവകരത്താൽ നയിക്കപ്പെടുന്നു. അനുദിന ബൈബിൾ വായനയിലൂടെ കുടുംബങ്ങൾ അനുഗ്രഹം പ്രാപിക്കും. രോഗികളെ ശുശ്രൂഷിക്കുന്നതിനൊപ്പം വചനം പങ്കുവെച്ചിരുന്ന ഡോക്റ്ററുടെ അടുത്ത് അവരിലൊരാൾ സുവിശേഷ പ്രഘോഷകനാകാൻ ആഗ്രഹിച്ച് വന്ന അനുഭവവും ബിഷപ്പ് ബ്രോഡെറിക്ക് പങ്കുവെച്ചു. വിവിധ മേഖലയിലുള്ള ക്രൈസ്തവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനുള്ള വേദിയാണ് ഫിലിപ്പീന്‍സിലെ സുവിശേഷവത്ക്കരണ പദ്ധതിയുടെ അടുത്ത ഭാഗം.

LEAVE A REPLY

Please enter your comment!
Please enter your name here