ഇറാഖില്‍ ഐ‌എസ് തകർത്ത കന്യകാമാതാവിന്റെ തിരുസ്വരൂപങ്ങൾ പുനഃസ്ഥാപിക്കുന്നു

The moon lights up a statue of Virgin Mary in Arbil, the capital of the autonomous Kurdish region of northern Iraq, on December 6, 2014, as displaced Iraqi Christians gather to celebrate the Festival of Lights, a secular version of a religious tradition devoted to Virgin Mary and dating back to 153 years ago. AFP PHOTO/SAFIN HAMED (Photo credit should read SAFIN HAMED/AFP/Getty Images)

ഇർബിൽ: ഇറാഖില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തിൽ തകർത്ത പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപങ്ങൾ ഫ്രഞ്ച് കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിൽ പുന:സ്ഥാപിക്കും. ഇറാഖി ക്രൈസ്തവരെ സ്വദേശത്ത് പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി എഉവരെ ഡി ഓറിയന്റ് എന്ന ഫ്രഞ്ച് സംഘടനയുടേതാണ് ഉദ്യമം. പദ്ധതിയുടെ ഭാഗമായി ലൂർദിൽ നിന്നും പതിനഞ്ച് രൂപങ്ങൾ കുർദിസ്ഥാൻ പ്രവശ്യയിലെ ക്രൈസ്തവ കേന്ദ്രമായ അങ്കാവയിലേക്ക് അയച്ചു.

കൽദായ- സിറിയൻ കത്തോലിക്കരുടെ നേതൃത്വത്തിൽ തിരുസ്വരൂപങ്ങൾ നഗരത്തിലൂടെ പ്രദക്ഷിണമായി കൊണ്ട് വന്ന് ആശീർവദിച്ചതിന് ശേഷം ദേവാലയങ്ങളിലേക്ക് എത്തിക്കും. നിന്‍െറ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും – കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്ന് ജറെമിയാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നതിന് സാക്ഷ്യമായിരിക്കും എർബിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദക്ഷിണമെന്ന് എഉവരെ ഡി ഓറിയന്റ് എന്ന സംഘടന അറിയിച്ചു.

അതേ സമയം, ഇറാഖിലെ ക്രൈസ്തവരെ പുനരധിവസിപ്പിക്കേണ്ടതിന്റെ ധാർമ്മിക ഉത്തരവാദിത്വം പാശ്ചാത്യ രാജ്യങ്ങൾക്കുണ്ടെന്ന് സംഘടനാ വക്താവ് വ്യക്തമാക്കി. ഐ എസ് അധിനിവേശം മൂലം നിനവേ പ്രദേശത്തു നിന്നും പാലായനം ചെയ്ത കത്തോലിക്കരില്‍ ഭൂരിഭാഗവും ഇർബിലാണ് തുടരുന്നത്. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 14 ലക്ഷത്തോളം വരുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ മൂന്നു ലക്ഷത്തോളമായി കുറഞ്ഞതായാണ് ചൂണ്ടികാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here