ഇംഗ്ലണ്ടിനെയും വെയില്‍സിനെയും മാതാവിന്‍റെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചു

ലണ്ടൻ: ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, ഇംഗ്ലണ്ടിനെയും വെയില്‍സിനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ വിന്‍സെന്‍റ് നിക്കോള്‍സ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ തിങ്ങിനിറഞ്ഞ മൂവായിരത്തോളം വിശ്വാസികളെ സാക്ഷി നിറുത്തിയാണ് അദ്ദേഹം ഈ പുണ്യകര്‍മ്മം നിര്‍വ്വഹിച്ചത്.

“ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ ഈ നൂറാം വര്‍ഷത്തില്‍ സഭയോടും ലോകം മുഴുവനോടും ചേര്‍ന്ന് ഞങ്ങളെ അമ്മയുടെ വിമലഹൃദയത്തിനു സമര്‍പ്പിക്കുന്നു” എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് കര്‍ദ്ദിനാള്‍ നിക്കോള്‍സ് ഇംഗ്ലണ്ടിനെയും വെയില്‍സിനെയും ദൈവമാതാവിന് സമര്‍പ്പിച്ചത്.

1948-ല്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ കത്തീഡ്രലില്‍ വച്ച് കര്‍ദ്ദിനാള്‍ ബെര്‍നാര്‍ഡ് ഗ്രിഫിന്‍ ഈ രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചിരുന്നു.

പുന:പ്രതിഷ്ഠാ മധ്യേ കര്‍ദ്ദിനാള്‍ നിക്കോള്‍സ് ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം എടുത്തു പറഞ്ഞു. “ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി ദൈവത്തോട് ‘അതെ’ എന്നു പറയുന്നു. പരിശുദ്ധ അമ്മയുടെ അമലോദ്ഭവ ഹൃദയത്തെ ആദരിക്കുന്നതിന് ജപമാല ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ്‌ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here