അബോര്‍ഷന്‍ ക്ലിനിക്കുകൾക്കുള്ള സാമ്പത്തിക സഹായം പിൻവലിച്ച് സൗത്ത് കരോളിന

വാഷിംഗ്ടൺ: ഗർഭനിരോധന മാർഗ്ഗങ്ങളും ഭ്രൂണഹത്യയും പ്രോത്സാഹിപ്പിക്കുന്ന ക്ലിനിക്കുകൾക്കുള്ള ധനസഹായം നിറുത്തലാക്കാൻ സൗത്ത് കരോളിന ഗവർണ്ണറുടെ നിര്‍ദ്ദേശം. ആഗസ്റ്റ് 25ന് സൗത്ത് കരോളിന ഗവര്‍ണ്ണറായ ഹെന്റി മക്ക് മാസ്റ്ററാണ് ശ്രദ്ധേയമായ ഉത്തരവ് പുറത്തിറക്കിയത്. അബോർഷനുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങൾക്കും ഗവൺമെന്റ് ധനസഹായം പിൻവലിക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം.

ഗർഭസ്ഥ ശിശുക്കളുടെ ജീവനായി നിലകൊള്ളുന്ന തെക്കൻ കരോളിനയുടെ പാരമ്പര്യം മുറുകെ പിടിക്കണമെന്നും അബോർഷൻ ക്ലിനിക്കുകൾക്കു ഫണ്ട് ലഭ്യമാക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും ഹെന്റി മക്ക്മാസ്റ്റര്‍ പറഞ്ഞു. അതേ സമയം ഗവര്‍ണ്ണറുടെ ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രോലൈഫ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

അബോര്‍ഷനു പകരം സ്ത്രീകളുടെയും കുടുംബങ്ങളുടേയും ആരോഗ്യകരമായ മുന്നേറ്റത്തിന് നികുതി തുക ഉപയോഗിക്കുവാനുള്ള ഗവർണറുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി എസ്‌ബി‌എ ലിസ്റ്റ് സംഘടനാ പ്രസിഡന്‍റ് മാര്‍ജോരി ഡാന്നെന്‍ഫെല്‍സര്‍ പറഞ്ഞു. ഗവർണ്ണറുടെ നടപടിക്കു നന്ദി പറയുന്നതായി പ്രോലൈഫ് അംഗം സൂസൻ ബി അന്തോണി പറഞ്ഞു. ഭാഗിക ഭ്രൂണഹത്യയും അബോർഷനിരയായ കുരുന്നുകളുടെ കച്ചവടങ്ങളും അമേരിക്കയിൽ സജീവമായ സാഹചര്യത്തില്‍ ഗവര്‍ണ്ണറുടെ നടപടിയെ പുതിയ പ്രതീക്ഷയോടെയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here