അനുദിനവിശുദ്ധര്‍ : ജനുവരി 23 വി. ഇല്‍ഡിഫോണസ് (607-667)

പ്രശസ്തനായ സ്പാനിഷ് ഗ്രന്ഥകാരനാണ് വിശുദ്ധനായ ഇല്‍ഡി ഫോണസ്. സ്‌പെയിനിലെ ടൊലേഡോയില്‍ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനിച്ച ഇല്‍ഡിഫോണസ് അവിടുത്തെ ആര്‍ച്ചുബിഷ പ്പായിരുന്നു. ബാലനായിരിക്കുമ്പോള്‍ മുതല്‍ യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്ന് ഇല്‍ഡിഫോണസ് പ്രതിജ്ഞ എടുത്തി രുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഈ തീരുമാനത്തെ എതിര്‍ത്തു. പിതാവിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ ചെറുപ്രായ ത്തില്‍ തന്നെ അദ്ദേഹം സന്യാസിയാകുവാന്‍ ഇറങ്ങിത്തിരിച്ചു. ആഗ്ലിയിലായിരുന്നു അദ്ദേഹത്തി ന്റെ ആശ്രമം. സന്യാസജീവിതത്തിന്റെ തുടക്കത്തില്‍ കന്യാസ്ത്രീകള്‍ക്കായി ഒരു മഠം ഇല്‍ഡി ഫോണസ് സ്ഥാപിച്ചു. ടൊലൊണ്ടോയില്‍ വച്ച് എ.ഡി. 653 ലും 655ലും രണ്ട് സുനഹദോസുകള്‍ നടന്നു. രണ്ടിന്റെയും പ്രധാന ചുമതലക്കാരന്‍ ഇല്‍ഡിഫോണസായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് 657ല്‍ അദ്ദേഹം ടൊലൊണ്ടോയുടെ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. സ്പാനിഷില്‍ ലിറ്റര്‍ജിക്ക് ഏകരൂപം കൊടുക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ശ്രമം. പരിശുദ്ധ കന്യാമറിയ ത്തോടുള്ള അദ്ദേഹത്തിന്റെ ഭക്തി ഏറെ പ്രസിദ്ധമായിരുന്നു. മറിയഭക്തി വിവരിക്കുന്ന പുസ്തകങ്ങളും അദ്ദേഹം നിരവധി എഴുതി. മറിയത്തിന്റെ നിത്യകന്യകാത്വത്തെ കുറിച്ചുള്ള പുസ്തകം ഏറെ പ്രസിദ്ധമാണ്. പല തവണ കന്യകാമറിയത്തിന്റെ ദര്‍ശനം ഇല്‍ഡിഫോണ സിനുണ്ടായതായി കരുതപ്പെടുന്നു. 667ല്‍ രോഗബാധിതനായി അദ്ദേഹം മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here