അനുദിനവിശുദ്ധര്‍ : ജനുവരി 17 വി. അന്തോനിയസ് (251-356)

ഈജിപ്തിലെ വി. ആന്റണി എന്നറിയപ്പെടുന്ന അന്തോനിയസ് പുണ്യവാളന്റെ നാമത്തില്‍ കേരളത്തില്‍ അനേകം ദേവാലയങ്ങളു ണ്ട്. ഈ പുണ്യവാളന്റെ മാധ്യസ്ഥ പ്രാര്‍ഥനയിലൂടെ വിശ്വാസിക ള്‍ക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ ഇപ്പോഴും ലഭിച്ചുകൊണ്ടേയിരി ക്കുന്നു. പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഉപകാരസ്മരണ പരസ്യങ്ങള്‍ മാത്രം മതി ഇതു ശരിയാണെന്നു സ്ഥാപിക്കാന്‍. ‘നീ പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്കുള്ള സകലതും വിറ്റ് പാവങ്ങള്‍ക്കു കൊടുത്തശേഷം എന്നെ അനുഗമിക്കുക.’ ഈ ബൈബിള്‍ വാക്യമാണ് വി. അന്തോനിയസിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വി. കുര്‍ബാനയ്ക്കിടെ ഈ വാക്യം കേട്ടപ്പോള്‍ മുതല്‍ അദ്ദേഹം പുതിയൊരു മനുഷ്യനായി. ഈജിപ്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ആന്റണി ജനിച്ചത്. ഇരുപതു വയസുള്ള പ്പോള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ആന്റണി തന്റെ ഏക സഹോദരിക്കു പഠിക്കുവാനുള്ള വക മാറ്റിവച്ച ശേഷം ബാക്കി സ്വത്തുക്കള്‍ മുഴുവനും വിറ്റു. ആ പണം മുഴുവന്‍ സാധുക്കള്‍ക്കു വിതരണം ചെയ്ത ശേഷം അദ്ദേഹം നൈല്‍ നദിക്കു സമീപമുള്ള ഒരു വിജനപ്രദേശത്തു പോയി പ്രാര്‍ഥനയില്‍ മുഴുകി ഏകാന്തജീവിതം നയിച്ചു. ആന്റണിയുടെ വിശുദ്ധി തിരിച്ചറിഞ്ഞ് നിരവധി ആളുകള്‍ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു. വി. ആന്റണിയുടെ പ്രാര്‍ഥനയാല്‍ മാറാരോഗ ങ്ങള്‍ പോലും സുഖപ്പെട്ടു. സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം പ്രസംഗിച്ചി രുന്നത്. ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. എല്ലാവര്‍ക്കുമായി നൈല്‍നദിയുടെ തീരത്ത് അദ്ദേഹം രണ്ട് ആശ്രമങ്ങള്‍ പണിതു. ഏകാന്തജീവിതം കൊതിച്ച് അദ്ദേഹം മറ്റൊരു വനത്തിലേക്ക് പോയി. അവിടെ 40 വര്‍ഷത്തോളം ജീവിച്ചു. അവിടെയും വിശ്വാസികള്‍ അദ്ദേഹത്തെ തേടിയെത്താന്‍ തുടങ്ങി. ഒരു ആശ്രമം ആന്റണി അവിടെയും സ്ഥാപിച്ചു. അറുപതാം വയസില്‍ അലക്‌സാന്‍ഡ്രിയായിലേക്ക് പോയ ആന്റണി അവിടെ മതമര്‍ദനത്തിനു വിധേയരായി വേദന അനുഭവിച്ചു കഴിയുന്നവരെ ആശ്വസി പ്പിച്ചു. ആര്യന്‍ വിശ്വാസത്തില്‍ അടിയുറച്ചു നിന്നവരെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ഏറെ ശ്രമിച്ചു. ഈ സമയത്ത് അദ്ദേഹം തന്റെ കൂടെപ്പിറപ്പിനെ വീണ്ടും കണ്ടുമുട്ടി. സന്യാസിനിയായി ജീവിക്കുകയായിരുന്നു അവരും. സന്യാസിനികളുടെ ഒരു സമൂഹത്തിന് അദ്ദേഹം തുടക്കമിടുകയും ചെയ്തു. വിശുദ്ധ ആന്റണിയുടെ ജീവിതം പലര്‍ക്കും യേശുവിലേ ക്കുള്ള മാതൃകയായി മാറി. നിരവധി പേര്‍ ആന്റണിയെ പിന്തുടര്‍ന്നു സന്യാസജീവിതം സ്വീക രിച്ചു. ആന്റണിയുടെ ജീവചരിത്രകാരനായി വി. അത്തനേഷ്യസ് ഇങ്ങനെ എഴുതി: ‘വി. ആന്റണി എങ്ങനെയാണു ജീവിച്ചതെന്ന അറിവു മാത്രം മതി ഒരാള്‍ക്കു പുണ്യവാളനായി മാറാന്‍.’ പ്രാര്‍ഥ നയും ഉപവാസവും പ്രായച്ഛിത്ത പ്രവൃത്തികളും വഴി എപ്പോഴും ദൈവത്തെ പ്രസാദിപ്പിച്ചു ജീവിച്ച വിശുദ്ധനായിരുന്നു അദ്ദേഹം. ആദ്യത്തെ ക്രൈസ്തവ സന്യാസിയായി അറിയപ്പെടുന്ന വി. പൗലോസിന്റെ (ജനുവരി 15ലെ വിശുദ്ധന്‍) സുഹൃത്തായിരുന്നു അദ്ദേഹം. ആന്റണിക്ക് ഏതാണ്ട് എണ്‍പതിനു മേല്‍ പ്രായമുണ്ടാ യിരുന്നപ്പോള്‍ അദ്ദേഹം വി. പൗലോസിനെ മരുഭൂമിയില്‍ സന്ദര്‍ശിച്ചു. കുറച്ചുദിവസം അദ്ദേഹ ത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് ആന്റണി മടങ്ങിയത്. മടക്കയാത്രയ്ക്കിടെ അദ്ദേഹത്തി നൊരു ദര്‍ശനമുണ്ടായി. രണ്ടു മാലാഖമാര്‍ പൗലോസിന്റെ ആത്മാവിനെയും വഹിച്ചുകൊണ്ടു സ്വര്‍ഗത്തിലേക്ക് പോകുന്നതായി അദ്ദേഹം കണ്ടു. തിരിച്ചുചെന്ന ആന്റണി പൗലോസിനെ സംസ്‌കരിച്ചു. 106-ാം വയസിലാണ് ആന്റണി മരിക്കുന്നത്. വളര്‍ത്തു മൃഗങ്ങളുടെയും ത്വക് രോഗികളുടെയും മധ്യസ്ഥനായി ഇദ്ദേഹം അറിയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here